തിരുവനന്തപുരം: ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട എ.ഡി.ബി വായ്പയും സംസ്ഥാനത്തിനു വൻ ബാധ്യതയാകുന്നു. 1422.50 കോടി വായ്പയിൽ അഞ്ച് കോർപറേഷനുകളിൽ നടപ്പാക്കിയ സുസ്ഥിരനഗരവികസന പദ്ധതിയിൽ ചെലവിട്ടത് 573.02 കോടി മാത്രം. അതിൽതന്നെ 86.77 കോടി നിഷ്ഫലമായി. അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ഒമ്പതു വർഷം വരെ നീട്ടിക്കൊടുത്തിട്ടും 51.48 ശതമാനം മാത്രമാണ് വിനിയോഗമെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ കെണ്ടത്തി. പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഗുരുതര വീഴ്ചയെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു. ഏറെ വിവാദമുണ്ടാക്കിയ എ.ഡി.ബി വായ്പാ പദ്ധതി ഒരു പ്രയോജനവും നാടിന് നൽകിയില്ലെന്ന് മാത്രമല്ല, വലിയ ബാധ്യത വരുത്തി െവക്കുകയും ചെയ്തിരിക്കുകയാണ്. 25 വർഷംകൊണ്ട് വായ്പയും പലിശയും തിരിച്ചടയ്ക്കണം.
അഞ്ച് കോർപഷേനുകളിലായി നടപ്പാക്കാൻ ഏറ്റെടുത്ത 24ൽ ഏഴ് പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. 330.12 കോടിയുടെ 15 കരാറുകളാണ് ഇടക്കുെവച്ച് നിർത്തിയത്. ഇതിനു വേണ്ടി ചെലവിട്ട 77.34 കോടി ഫലപ്രദമല്ലാതായി. ഇടക്കുെവച്ച് നിർത്തിയതോ തുടരുന്നതോ ആയ പ്രവൃത്തികളിൽ കരാറുകാർക്ക് നൽകിയ 19.46 കോടിയുടെ മൊബിലൈസേഷൻ അഡ്വാൻസും അതിെൻറ പലിശയായ 6.22 കോടിയും ഇതുവരെ തിരിച്ചു പിടിച്ചില്ല. നിർവഹണത്തിെൻറ ഭാഗമായി ഉണ്ടാക്കിയ ആസ്തികളിൽ 37.46 കോടി നിഷ്ക്രിയമായി. നിശ്ചിത സമയത്തിനകം നടപ്പാകാത്ത പദ്ധതിയുടെ വായ്പാ ഭാഗം റദ്ദാക്കുന്നതിലെ സർക്കാർ വീഴ്ച മൂലം 43.68 കോടിയുടെ പിഴ (കമിറ്റ്മെൻറ് ചാർജ്) അടയ്ക്കേണ്ടി വന്നു.
തദ്ദേശ ഭരണ അടിസ്ഥാന സൗകര്യം എന്ന ഘടകം റദ്ദാക്കിയതോടെ 15 ദശലക്ഷം ഡോളറിെൻറ വായ്പ നഷ്ടമാക്കി. 53 മുനിസിപ്പാലിറ്റികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
74 കരാർ പാക്കേജുകളിൽ 15 പാക്കേജുകൾ നിർത്തിെവക്കേണ്ടി വന്നു. പൊതുജന പ്രതിഷേധം, പാരിസ്ഥിതിക പ്രശ്നങ്ങൾ, ഭൂമി ഏെറ്റടുക്കലിലെ കാലതാമസം, റോഡുമുറിക്കാൻ അനുമതി ലഭിക്കുന്നതിലെ കാലതാമസം എന്നിവയാണ് കാരണം. കരാറുകാർക്ക് നൽകുന്ന മൊബിലൈസേഷൻ അഡ്വാൻസിന് കോർപറേഷൻ പലിശ ഇൗടാക്കിയിരുന്നില്ല.
ചെലവിെൻറ ഭൂരിഭാഗവും സ്വീവേജ് പദ്ധതിക്ക് ലക്ഷ്യമിെട്ടങ്കിലും നിർവഹണത്തിൽ പരോഗതിയുണ്ടായില്ല. ഇടക്കുെവച്ച് നിർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.