കൊച്ചി: എയിഡഡ് കോളജുകളിലെ അധിക അധ്യാപകതസ്തികക്ക് സർവകലാശാല അനുമതിയു ണ്ടെങ്കിലും സർക്കാർ അംഗീകാരം ലഭിക്കാതെ ശമ്പളത്തിന് അർഹതയുണ്ടാവില്ലെന്ന് ൈഹകേ ാടതി. അധ്യാപക തസ്തികയുടെ അംഗീകാരത്തിനുള്ള അധികാരം സർക്കാറിനാണെന്നും അംഗീകാര മില്ലാത്തപക്ഷം ശമ്പളം നൽകാനുള്ള ബാധ്യത സർവകലാശാല നിയമപ്രകാരം സർക്കാറിനില്ലെന്നും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മലയാള വിഭാഗം അസി. പ്രഫസർ വെൺമണി സ്വദേശിനി ബിന്ദു ജോണിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
2014 ഡിസംബർ 10ന് ബിന്ദു കോളജിൽ മലയാളം അസി. പ്രഫസർ തസ്തികയിൽ നിയമനം നേടി. എന്നാൽ, സർക്കാർ അംഗീകരിച്ച തസ്തികയിലല്ല ജോലി ചെയ്യുന്നതെന്ന കാരണം ചൂണ്ടിക്കാട്ടി ശമ്പളം നൽകാനുള്ള അപേക്ഷ സർവകലാശാല നിരസിച്ചു. അധിക അധ്യാപക തസ്തികയുണ്ടാക്കിയത് സർവകലാശാല അംഗീകാരത്തോടെയാണെന്നിരിക്കെ ശമ്പളം നിഷേധിക്കുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ബിന്ദു ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഹരജിക്കാരിക്ക് അനുകൂലമായി സിംഗിൾബെഞ്ച് ഉത്തരവിടുകയായിരുന്നു.
വസ്തുതകൾ കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. അധികതസ്തികക്ക് സർവകലാശാല അനുമതി നൽകിയെന്നത് സർക്കാർ അനുമതിയില്ലാതെ മാനേജ്മെൻറിന് നിയമനം നടത്താൻ അധികാരം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ് റദ്ദാക്കിയ കോടതി, സർവകലാശാല ഉത്തരവുകൾ നിലനിർത്തി.
അതേസമയം, സർവകലാശാല സ്റ്റാഫ് ഫിക്സേഷൻ ഉത്തരവ് പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടി, നിയമന അനുമതിക്ക് മാനേജ്മെൻറിന് സർക്കാറിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഒരുമാസത്തിനകം ഇതുസംബന്ധിച്ച നിവേദനം സർക്കാറിന് നൽകുകയും തുടർന്ന് മൂന്നുമാസത്തിനകം ഇക്കാര്യത്തിൽ സർക്കാർ നിയമപരമായി തീരുമാനമെടുക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.