എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദം മാധ്യമസൃഷ്ടി; സി.പി.എമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം.വി. ഗോവിന്ദൻ

കാസർകോട്: എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഡി.ജി.പി. ഒരാളെ കാണുന്നത് സി.പി.എമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥർ കണ്ടുവെങ്കിൽ അത് സർക്കാർ നോക്കേണ്ട കാര്യമാണ്. ആരെ കാണാൻ പോകുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല. സി.പി.എമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട. സി.പി.എമ്മിന് എന്ത് നിലപാടെന്ന് എല്ലാവർക്കും അറിയാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത് യു.ഡി.എഫാണ്. തൃശ്ശൂരിൽ യു.ഡി.എഫിന്റെ വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. ആടിനെ പട്ടിയാക്കുന്ന തീയറിയാണ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാനാകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - ADGP-RSS meeting controversy media coverage -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.