ന്യൂഡൽഹി: ആദിപുരുഷ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സിനിമ സംഘടനയുടെ കത്ത്. ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനാണ് കത്തയച്ചത്. ആദിപുരുഷിന്റെ നിർമ്മാതാവിനും സംവിധായകനുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തും സംഘടന അയിച്ചിട്ടുണ്ട്. ഭഗവാൻ രാമനേയും ഹനുമാനേയും അപമാനിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും ഹിന്ദുക്കളുടെ മതവികാരത്തെയും സനാതന ധർമ്മത്തേയും അപമാനിക്കുന്നതാണ് സിനിമയെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
ഹിന്ദു പുരാണമായ രാമായണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ആദിപുരുഷ് ചിത്രീകരിച്ചത്. സിനിമക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആദിപുരുഷിന് യു സർട്ടിഫിക്കറ്റാണ് നൽകിയത്. സിനിമയിൽ ചില മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു സർട്ടിഫിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.