മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു

വടക്കഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ മാവോവാദികളെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലംപാലത്ത് ‘ഗദ്ദിക -2016’ന്‍െറ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര രതീഷ്, മുതലമട രാജു, കൊല്ലങ്കോട് മണികണ്ഠന്‍ എന്നിവരെയാണ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തത്. കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വനഭൂമി കൈയേറി ഭൂമിക്ക് വേണ്ടി സമരം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി പറയാന്‍ എത്തിയതായിരുന്നു ഇവര്‍. പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നത്. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പുതന്നെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ട് പോയതായി ഊരുമൂപ്പന്‍ വേലായുധന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് പരാതിപറയാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ളെന്നും രതീഷിന്‍െറ ഉടുമുണ്ട് അഴിച്ചതായും പരാതിയുണ്ട്. മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലത്തെി കുത്തിയിരുന്ന് പ്രതിഷേധം നടത്തി. രാത്രി എട്ടരയോടെയാണ് ഇവരെ വിട്ടയച്ചത്. 


 

Tags:    
News Summary - adivasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.