ലാവ്‍ലിൻ കേസ് മാറ്റിവെക്കൽ; ലോക്സഭയിൽ ചോദ്യം ഉന്നയിച്ച് ഹൈബി ഈഡൻ

തിരുവനന്തപുരം: ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് ലോക്സഭയിൽ ചോദ്യമുന്നയിച്ച് ഹൈബി ഈഡൻ എം.പി. ലാവ്‍ലിൻ കേസ് എത്ര തവണ മാറ്റിവെച്ചുവെന്നും അത് മാറ്റാനുള്ള കാരണം അന്വേഷിച്ചിരുന്നോ എന്നുമായിരുന്നു ഹൈബി ഈഡന്റെ ചോദ്യം.

എന്നാൽ, കേസുകൾ ലിസ്റ്റ് ചെയ്യുന്നതും മാറ്റിവെക്കുന്നതും പൂർണമായും കോടതിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ഇതിൽ സർക്കാറിന് ഒരു റോളുമില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ നിയമമന്ത്രാലയം സൂക്ഷിച്ചിട്ടുമില്ലെന്നായിരുന്നു നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന്റെ മറുപടി. സുപ്രീംകോടതിയിലെ കേസിനെ സംബന്ധിക്കുന്ന ഒരു വിവരവും മന്ത്രാലയം സൂക്ഷിച്ചിട്ടില്ലെന്നും നിയമമന്ത്രി വ്യക്തമാക്കി.

നേരത്തെ ലാവ്‍ലിൻ കേസ് 34ാം തവണയും മാറ്റിവെച്ചിരുന്നു. സെപ്റ്റംബർ 12ലേക്കാണ് കേസ് മാറ്റിയത്. സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അന്ന് ഹാജരാവാൻ അസൗകര്യമുണ്ടെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചതിനെ തുടർന്നാണ് കേസ് സെപ്റ്റംബർ 12ലേക്ക് മാറ്റിയത്.

Tags:    
News Summary - Adjournment of Lavlin Case; Hibi Eden raised a question in the Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.