കോഴിക്കോട് : ആദിവാസി മേഖലയിൽ ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ കോളനീസ് പദ്ധതി നടപ്പാക്കാൻ ഭരണാനുമതി പട്ടികവർഗ വകുപ്പിന്റെ ഉത്തരവ്. പട്ടികവർഗ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആകെ 9.83 കോടി രൂപയുടെ പദ്ധതിയാണിത്. ഒന്നാം വർഷം സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിന്റെ ആദ്യഗഡു രണ്ട് കോടി ചെവഴിക്കുന്നതിന് അനുമതി നൽകി.
ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം 3.88 കോടി പദ്ധതി നിർവഹണ സ്ഥാപനമായ സി-ഡാക്കിന് നൽകണം. പദ്ധതിയുടെ ആദ്യ വർഷം 2.52കോടി, രണ്ടാം വർഷം 65.81ലക്ഷം, മൂന്നാം വർഷം 70.14 ലക്ഷം രൂപയും അനുവദിച്ച് നൽകണമെന്നാണ് ഡയറക്ടർ ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. മോണിറ്ററിങിനായി വയനാട് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പട്ടികവർഗ വകുപ്പ്, സി-ഡാക്ക് എന്നിവയുടെ പ്രിതിനിധികൾ ഉൾപ്പെട്ട ഒരു ജില്ലാതല മോണിറ്ററി സമിതി രൂപീകരിക്കണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ പട്ടികവർഗക്കാർക്കിടയിൽ പോഷകാഹാരക്കുറവ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. പോഷകാഹാരകുറവുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിക്കേണ്ടതുണ്ടെങ്കിൽ അതിന് സൗകര്യമൊരുക്കണം. അത്തരം കുട്ടികളോടൊപ്പം താമസിക്കുന്ന ആൾക്കുള്ള ഭക്ഷണച്ചെലവ് കൂടി പദ്ധതിയിൽ പട്ടികവർഗ വികസന വകുപ്പ് ഉൾപ്പെടുത്തണെന്നാണ് വ്യവസ്ഥ.
ഇ-എഡ്യൂക്കേഷൻ പദ്ധതിക്കുകീഴിൽ വയനാട് ജില്ലയിലെ വകുപ്പിന്റെ പ്രവർത്തനക്ഷമമായ എല്ലാ സാമൂഹ്യപഠനമുറികളും ഉൾപ്പെടുന്നണ്ടെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം. ഇന്ററാക്ടീവ് ഇ-ലേണിങ് സെഷൻസ് തയാറാക്കുമ്പോൾ പ്ലസ് ടൂ, എസ്.എസ്.എൽ.സി. വിഭാഗത്തിലെ കുട്ടികളെ കൂടുതൽ പരിഗണിക്കണം.
പഠന സംബന്ധമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പട്ടികവർഗ വിദ്യാർഥികളുടെ പഠന സാഹചര്യം, അഭിരുചി എന്നിവ മനസിലാക്കി സിലബസ് അടിസ്ഥാനമാക്കി രൂപ നൽകണമെന്നാണ് നിർദേശം.
പഠന സഹായം ആവശ്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് ജില്ലയിലെ എം.ആർ.എസുകളിലെ വിദ്യാർഥികളുടെ പഠനസംബന്ധമായ വിവരങ്ങൾ കൂടി ഉപയോഗിക്കണം. ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഇ-ലേർണിംഗ് സെഷൻസ് ബ്രോഡ്കാസ്റ്റ് ചെയ്ത് നൽകുന്ന സംവിധാനം മറ്റു ജില്ലകളിലേക്കും എം.ആർ.എസുകളിലേക്കും പട്ടികവർഗ ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം.
ഇ-ലേണിങ് സെഷൻസ് ഒരുക്കുന്നതിനും അത് അവതരിപ്പിക്കുന്നതിനും ജില്ലയിലെ എം.ആർ.എസുകളിലെ ടീച്ചർമാർ, പട്ടിക വർഗക്കാർക്കിടയിലെ അധ്യാപക പരിശീലനം കഴിഞ്ഞ ഉദ്യോഗാർഥികൾ എന്നിവവരെ പരിഗണിക്കണം. ഇ-ഹെൽത്ത് പദ്ധതിക്ക് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടേയും, പട്ടികവർഗ മേഖലയിൽ ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളുടെയും സംയോജന സാധ്യതകൾ ഉറപ്പുവരുത്തണം.
ഈ പദ്ധതിയിൽ വയനാട് ജില്ല മുഴുവൻ ഉൾപ്പെടുത്തുവാനും, പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, എക്സൈസ് വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തണ്ടതുമാണ്. പദ്ധതിക്ക് ആവശ്യമായ നഴ്സിങ്, പാരാമെഡിക്കൽ സേവനങ്ങൾക്കായി പട്ടികവർഗ വിഭാഗത്തിൽ നിന്നും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പരിശീലനം ലഭിച്ച -പഠിച്ച യുവതിയുവാക്കളുടെ പ്രാതിനിധ്യം പരമാവധി ഉറപ്പു വരുത്തണമെന്ന് വ്യവസ്ഥ ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ വകൾക്കൊപ്പം മറ്റ് മേഖലയിൽ ഈ ഈ പദ്ധതിയുടെ സാധ്യത പരിശോധിക്കണം, മൂന്ന് വർഷത്തിനു ശേഷം പദ്ധതി തുടർന്നും എല്ലാ ലക്ഷ്യങ്ങളും നിറവേറ്റി മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ മോണിറ്റിങ് കമ്മിറ്റി രൂപീകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
പല കോളനികളിലും നെറ്റ് വർക്കിന്റെയും സിഗ്നലുകളുടെയും കുറവും കാരണം കുട്ടികൾക്ക് സമഗ്ര എന്ന പോർട്ടൽ വഴിയുള്ള പഠനം സാധ്യമായിരുന്നില്ല. കംപ്യൂട്ടറുകളും അനുബന്ധ സൗകര്യം സ്ഥാപിച്ചിരുന്നുവെങ്കിലും കണക്ടിവിറ്റി ഒരു പ്രശ്നമായി നിലനിന്നിരുന്നു. വകുപ്പിനെ സംബന്ധിച്ച് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമാണിതെന്നും അതിന് പ്രത്യേക ഫണ്ട് അനുവിദക്കണമെന്നും പട്ടികവർഗ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ദ്ധതിക്ക് ഭരണാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.