വാനര വസൂരി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യു.പി സ്വദേശി മുങ്ങി

ആലുവ: വാനര വസൂരി സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി. ആലുവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യു.പി സ്വദേശിയെയാണ് കാണാതായത്.

വിദേശത്തുനിന്ന് വിസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കയറ്റിവിട്ട യു.പി സ്വദേശി രണ്ടുദിവസം മുമ്പാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഇയാളുടെ ശരീരത്തിൽ വാനര വസൂരിയുടെ ലക്ഷണമുണ്ടായതിനെ തുടർന്നാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ കോവിഡ് വാർഡിൽ കിടത്തിയിരുന്ന ഇയാളെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ഇതിനിടെ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് വാനര വസൂരി ഇല്ലെന്നും ചിക്കൻപോക്സാണെന്നും സ്ഥിരീകരിച്ചു.

Tags:    
News Summary - admitted to the hospital with suspected monkeypox missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.