കൊടുങ്ങല്ലൂർ: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പ്രാധാന്യം നൽകുമെന്നും പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ രാജ്യസഭയിൽ ശബ്ദം ഉയർത്തുമെന്നും രാജ്യസഭ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബിരാൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾക്ക് ഇടയിലാണ് ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത്. അവരുടെ ആശങ്കകൾ ഇല്ലായ്മ ചെയ്യേണ്ടത് ഭരണാധികാരികളാണെന്നും അദ്ദേഹം പറഞ്ഞു
മുൻ നിയമസഭ സ്പീക്കറും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.എം. സീതി സാഹിബിന്റെ ഖബർ സന്ദർശിക്കാൻ എത്തിയതായിരുന്നു അഡ്വ. ഹാരിസ് ബീരാൻ. മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.എ. സിദ്ദീഖ്, ജനറൽ സെക്രട്ടറി കെ.എം. ഷാനിർ, ടി.കെ. ഉബൈദ്, സി.എ. ജലീൽ, അബ്ദുൽ കരീം മൗലവി, കെ.എ. അഷ്റഫ്, ടി.എ. ഫഹദ്, കെ.എ. നൗഷാദ്, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.