എറണാകുളത്തും ഷിഗല്ല; ജാഗ്രതയിൽ ജില്ല ഭരണകൂടം

കൊച്ചി: കോഴിക്കോടിന്​ പുറമെ എറണാകുളം ജില്ലയിലും ഷിഗല്ല സ്​ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിക്കാണ്​ രോഗം.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്​ രോഗം കണ്ടെത്തിയത്​. പബ്ലിക്​ ഹെൽത്ത്​ ലാബിൽ നടത്തിയ പരിശോധന ഫലം ലഭിച്ചശേഷമേ രോഗം സ്​ഥിരീകരിക്കാനാകൂവെന്ന്​ ജില്ല കലക്​ടർ അറിയിച്ചു.

ചോറ്റാനിക്കര സ്വദേശിനിയായ 54 കാരിക്കാണ്​ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരി​േശാധനയിൽ ഷിഗല്ല ബാക്​ടീരിയ സ്​ഥിരീകരിച്ചത്​. വയറിളക്കവും പനിയും വിട്ടുമാറാത്തതിനെ തുടർന്ന്​ ഈമാസം 23നാണ്​ ഇവർ ചികിത്സ തേടിയത്​. ഷിഗല്ല സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ ആശുപത്രി അധികൃതർ ജില്ല മെഡിക്കൽ ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ വിദഗ്​ധ പരിശോധനക്കായി സാമ്പിളുകൾ പബ്ലിക്​ ഹെൽത്ത്​ ലാബിലേക്ക്​ അയച്ചു.

ഷിഗല്ല റി​േപ്പാർട്ട്​ ​ചെയ്​ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കി. വയറിളക്ക രോഗങ്ങളുള്ളവർ ഉടൻ ആശുപത്രികളി​െലത്തി പരിശോധന നടത്തണമെന്നാണ്​ നിർദേശം.

Tags:    
News Summary - After Kozhikode a case of Shigella disease found in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.