ശബരിമല: ശരണംവിളി തടയരുതെന്ന് ഹൈകോടതി

കൊ​ച്ചി: യ​ഥാ​ർ​ഥ ഭ​ക്​​ത​ർ ഒ​റ്റ​ക്കോ കൂ​ട്ട​മാ​യോ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​തും ശ​ര​ണം വി​ളി​ക്കു​ന്ന ​തും പൊ​ലീ​സ് ത​ട​യ​രു​തെ​ന്ന് ഹൈ​കോ​ട​തി. അ​തേ​സ​മ​യം, തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യാ​ൽ അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ശ​ബ​രി​മ​ല, പ​മ്പ, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്​ ചോ​ദ്യം​ചെ​യ്ത് അ​ന്താ​രാ​ഷ്​​​ട്ര ഹി​ന്ദു പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഗോ​പി​നാ​ഥ് ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​​​െൻറ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​നി​ട​യാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ജി​ല്ല മ​ജി​സ്ട്രേ​ട്ട് കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​റോ​ട്​ നി​ർ​ദേ​ശി​ച്ച കോ​ട​തി, പ​ത്തു​ദി​വ​സ​ത്തി​ന്​ ശേ​ഷം ഹ​ര​ജി​ക​ൾ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.നി​രോ​ധ​നാ​ജ്ഞ​യു​ടെ പേ​രി​ൽ ശ​ര​ണം വി​ളി​ക്കാ​ൻ​പോ​ലും ഭ​ക്ത​രെ പൊ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് ന​ൽ​കി​യാ​ണ് ഭ​ക്ത​രെ മ​ല ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു രാ​വി​ലെ കേ​സ്​ പ​രി​ഗ​ണി​ക്ക​വേ ഹ​ര​ജി​ക്കാ​രു​ടെ വാ​ദം.

എ​ന്നാ​ൽ, യ​ഥാ​ർ​ഥ ഭ​ക്ത​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്നും ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​ശ്ന​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ന്നും സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​​​​െൻറ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഹ​ര​ജി​ക​ൾ ഉ​ച്ച​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഉ​ച്ച​ക്കു​ശേ​ഷം ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി​ഗ​തി വ്യ​ക്ത​മാ​ക്കി ഡി.​ജി.​പി​യും ഐ.​ജി വി​ജ​യ് സാ​ഖ​റെ​യും ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ എ.​ജി ഹാ​ജ​രാ​ക്കി.

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ട്ടം​ചേ​ര​ൽ, പ്ര​തി​ഷേ​ധി​ക്ക​ൽ, മാ​ർ​ച്ച്​ ന​ട​ത്ത​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ്​ നി​രോ​ധ​ന​മു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ഇ​തു​വ​രെ 1.64 ല​ക്ഷം ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി. 34 പ്ര​ശ്ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന വി​ധ​മാ​ണോ നി​രോ​ധ​നാ​ജ്ഞ പൊ​ലീ​സ് ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. ഭക്തരുടെ സം​ഘ​ങ്ങ​ളെ ത​ട​യു​ന്ന​ത് വ​ലി​യ ദോ​ഷം ചെ​യ്യും. കൂ​ട്ടം​തെ​റ്റി​പ്പോ​കു​മെ​ന്ന ആ​ശ​ങ്ക​ക്ക്​ ഇ​ത്ത​രം നി​യ​ന്ത്ര​ണം കാ​ര​ണ​മാ​കും.

ഭ​ക്ത​രെ സ​ഹാ​യി​ക്കാ​നാണ്​ നി​രോ​ധ​നാ​ജ്ഞയെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം​ പൊ​ലീ​സി​ന്​ മ​ന​സ്സി​ലാ​യോ എ​ന്ന​റി​യി​ല്ല. മൗ​ലി​കാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​​​​െൻറ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ മൗ​ലി​കാ​വ​കാ​ശ​വും മ​നു​ഷ്യാ​വ​കാ​ശ​വും ലം​ഘി​ക്ക​പ്പെ​ട​രു​ത്.

ശ​ബ​രി​മ​ല​യി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ത്തു​ന്ന​വ​രെ മാ​ത്ര​മാ​ണ് ത​ട​യു​ന്ന​തെ​ന്ന്​ എ.​ജി വി​ശ​ദീ​ക​രി​ച്ചു. തീ​വ്ര​വാ​ദി​ക​ളോ ക​ലാ​പ​കാ​രി​ക​ളോ ശ​ബ​രി​മ​ല​യി​ൽ ക​ട​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

െഎ.ജിക്കും എസ്​.പിക്കും ഹൈകോടതി വിമർശനം

കൊ​ച്ചി: മ​ണ്ഡ​ല മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്​​ ശ​ബ​രി​മ​ല​യി​ൽ നി​യ​മി​ച്ച ഐ.​ജി​ക്കും എ​സ്.​പി​ക്കും ഹൈ​കോ​ട​തി വി​മ​ർ​ശ​നം. ​സ​മ്പ​ത്ത് ക​സ്​​റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ​െഎ.​ജി വി​ജ​യ്​ സാ​ഖ​റേ​യും പു​തു​വൈ​പ്പ്​ സ​മ​ര​ത്തി​ലെ വി​വാ​ദ നാ​യ​ക​നാ​യ എ​സ്.​പി യ​തീ​ഷ് ച​ന്ദ്ര​യും എ​ങ്ങ​നെ ശ​ബ​രി​മ​ല​യി​ൽ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​മെ​ന്ന് കോ​ട​തി സ​ർ​ക്കാ​റി​നോ​ട്​ ആ​രാ​ഞ്ഞു.

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന്​ പ്രാ​പ്​​തി​യു​ള്ള ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ൽ പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യം​ നേ​ര​േ​ത്ത ത​ന്നെ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. തു​റ​ന്ന മൈ​താ​​ന​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ച്ചു​ള്ള പ​രി​ച​യ​മ​ല്ല ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ചു​മ​ത​ല​പ്പെ​ടു​ത്തി​യ എ​സ്.​പി​ക്ക്​ എ​ത്ര പ്രാ​യ​മാ​യി. പ​രി​ച​യ സ​മ്പ​ന്ന​രാ​യ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ല​ഭ്യ​മാ​യി​രു​ന്ന​​ി​ല്ലേ.

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്​​ത​രു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യോ​ഗി​ച്ച​ത്​ ഖേ​ദ​ക​ര​മാ​ണ്. ഭ​ക്​​ത​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​ത്ത​തെ​ന്തു​​കൊ​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കു​റേ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള​ട​ങ്ങു​ന്ന സം​ഘം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​പ്പോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്യാ​നോ മ​റ്റ്​ ന​ട​പ​ടി​ക്കോ ഇൗ ​ഉ​ദ്യോ​ഗ​സ്​​ഥ​ർ മു​തി​ർ​ന്നി​ല്ല.

അ​വ​ർ​ക്ക്​ മു​ന്നി​ൽ​നി​ന്ന എ​സ്.​പി​യു​ടെ ശ​രീ​ര ഭാ​ഷ ദ​യ​നീ​യ​മാ​യി​രു​ന്നെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​രോ​ധ​നാ​ജ്​​ഞ നി​ല​നി​ൽ​ക്കേ കൂ​ട്ട​ത്തോ​ടെ അ​വി​ടെ​യെ​ത്തി​യ ഇൗ ​രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ മു​തി​രാ​തി​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

നി​രോ​ധ​നാ​ജ്​​ഞ ഉ​ത്ത​ര​വി​ൽ യ​ഥാ​ർ​ഥ ഭ​ക്​​ത​രു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ്​ പ്രാ​ധാ​ന്യം കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ങ്കി​ലും ഭ​ക്​​ത​ർ​ക്ക്​ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ഫ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്​​ത​രു​ടെ ശ​ര​ണം വി​ളി​ക​ൾ ത​ട​യാ​ൻ പൊ​ലീ​സി​ന്​ അ​വ​കാ​ശ​മി​ല്ല. മ​ല​യാ​ള​ത്തി​ലു​ള്ള ഉ​ത്ത​ര​വ്​ വാ​യി​ക്കാ​ന​റി​യാ​ത്ത​തി​​​െൻറ പ്ര​ശ്​​ന​മാ​കാം ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​രീ​ക്ഷ​ണ​ങ്ങ​ൾ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ കൈ​മാ​റി​യി​രു​ന്നോ​യെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു. അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ത്​ ന​ട​പ്പാ​ക്കാ​ത്ത പ​ക്ഷം ഡി.​ജി.​പി​ക്ക്​ മ​റു​പ​ടി ന​ൽ​കേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലേ. കോ​ട​തി​യു​ടേ​ത്​ ഉ​ത്ത​ര​വ​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വാ​ക്കാ​ൽ നി​രീ​ക്ഷ​ണ​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി മൂ​ന്ന്​ വാ​ച​ക​ങ്ങ​ളി​ലാ​യി ത​യാ​റാ​ക്കി​യ ക​ത്താ​ണ്​ ഡി.​ജി.​പി​ക്ക്​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ന​ൽ​കി​യ​തെ​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

ഡി.​ജി.​പി​യി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി അ​റി​യി​ക്കാ​മെ​ന്ന്​ എ.​ജി അ​റി​യി​ച്ച​തി​​നെ തു​ട​ർ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ടാ​തി​രു​ന്ന​ത്. കോ​ട​തി വാ​ക്കാ​ൽ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കൈ​മാ​റേ​ണ്ട​തു​മ​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. തു​ട​ർ​ന്ന്​ കേ​സ്​ അ​ടു​ത്ത ത​വ​ണ പ​രി​ഗ​ണി​​ക്കു​േ​മ്പാ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കോ​ട​തി എ.​ജി​യോ​ട്​ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - AG On highcourt in 144-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.