അമിത് ഷായുടെ പരാമർശത്തിനെതിരെ എം.വി. ഗോവിന്ദൻ, കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കേരളത്തിനെതിരെ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ്.

ക​ഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ പ്രസംഗരതത പോപ്പുലർഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്നും നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻകൂടുതൽഒന്നും പറയുന്നില്ലെന്നും, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞു. ഇതിനോടാണ് എംവി ഗോവിന്ദന്‍റെ പ്രതികരിച്ചിരിക്കുന്നത്.

Tags:    
News Summary - Against Amit Shah's remarks, M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.