കൊല്ലം: തെക്കൻ കേരളത്തിലെ ആദ്യ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. വ്യാഴാഴ്ച രാവിലെ ആറിന് കലക്ടർ അഫ്സാന പർവീൺ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ദിനത്തിൽ ശാരീരിക ക്ഷമത പരിശോധനയിൽ കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള 904 ഉദ്യോഗാർഥികൾ പങ്കെടുത്തു. 151 പേർ യോഗ്യത നേടി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി നടക്കുന്നത്. 24ന് സമാപിക്കും. തുടർന്ന് കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി നഴ്‌സിങ് അസിസ്റ്റന്റ്, മതാധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.