കോഴിക്കോട്: യു.ഡി.എഫിലേക്ക് ആരുവന്നാലും സ്വാഗതം ചെയ്യുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര സർക്കാറിനായി വോട്ടുചെയ്തതിനാലാണ് വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തിയതെന്നും കെ. മുരളീധരൻ എം.പി. യു.ഡി.എഫിനെ ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി, ഹസൻ, അമീർ കൂട്ടുകെട്ടാണെന്ന കോടിയേരി ബാലകൃഷ്ണെൻറ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം അധ്യക്ഷെൻറ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ സംഘടന എൽ.ഡി.എഫിനെയായിരുന്നു പിന്തുണച്ചതെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു. സംഘ്പരിവാറിനേക്കാൾ വലിയ വർഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്നും ജമാഅത്ത് അമീർ എം.ഐ അബ്ദുൽ അസീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.