കാർഷിക സർവകലാശാല അക്രഡിറ്റേഷൻ: പാളിച്ചകൾ മറച്ചുവെച്ചെന്ന് സി.എ.ജി

തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) അക്രഡിറ്റേഷൻ നൽകിയത് പ്രധാന നിർദേശങ്ങൾ നടപ്പാക്കാതെയും പാളിച്ചകൾ മറച്ചുവെച്ചുമാണെന്ന് സി.എ.ജി റിപ്പോർട്ട്. കൗൺസിൽ നിയന്ത്രണത്തിലുള്ള ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡിന് (എൻ.എ.ഇ.എ.ബി) സമയത്ത് അപേക്ഷ നൽകാതിരുന്നതിനാൽ കാർഷിക സർവകലാശാലക്ക് ഒരുവർഷത്തെ അക്രഡിറ്റേഷനും വികസന ഗ്രാൻഡും നഷ്​ടപ്പെട്ടിരുന്നു. 2019 മാർച്ചിൽ ലഭിക്കേണ്ടിയിരുന്ന അക്രഡിറ്റേഷൻ 2020 സെപ്​റ്റംബറിലാണ്​ ലഭിച്ചത്.

2019 മാർച്ച് 10വരെയായിരുന്നു ഐ.സി.എ.ആർ അക്രഡിറ്റേഷൻ. യു.ജി.സി നിയമപ്രകാരം കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും ഏജൻസിക്ക് അപേക്ഷ നൽകണം. ഐ.സി.എ.ആർ 2018 ഒക്ടോബറിൽ ആവശ്യപ്പെട്ടിട്ടും അപേക്ഷ നൽകാൻ വൈകി. കാലാവധി അവസാനിക്കുന്നതിന് 19 ദിവസം മുമ്പ് മാത്രമാണ് അപേക്ഷ നൽകിയത്.

അപേക്ഷയോടൊപ്പം ബോർഡ് നിർദേശിച്ചിരുന്ന നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്നതി​െൻറ റിപ്പോർട്ടും നൽകണം. എല്ലാ നിബന്ധനകളും പാലിച്ചെന്നാണ് റിപ്പോർട്ടിൽ പറഞ്ഞതെങ്കിലും ഇത് ശരിയല്ലെന്നാണ് സി.എ.ജി കണ്ടെത്തൽ. ഓഫിസർ തസ്തികളിലേക്ക് പതിവായി സ്ഥിരനിയമനം നടത്തിയെന്ന് റിപ്പോർട്ട് നൽകിയെങ്കിലും അങ്ങനെ ചെയ്തിരുന്നില്ല. കൃഷി, വെറ്ററിനറി വിഷയങ്ങളിലെ അധ്യാപക നിയമനത്തിന് യു.ജി.സി ചട്ടപ്രകാരം ഐ.സി.എ.ആർ മാനദണ്ഡങ്ങൾ പാലിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ അവകാശവാദവും തെറ്റാണെന്ന് തെളിഞ്ഞു.

അധ്യാപകരുടെ കരാർ-താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട യു.ജി.സി നിയമങ്ങളും നടപ്പാക്കിയില്ല. പിഎച്ച്.ഡി നൽകുന്നതിനുള്ള 2009ലെ യു.ജി.സി മാർഗനിർദേശങ്ങളും സർവകലാശാല നടപ്പാക്കിയില്ല. ഇ​േൻറണൽ ക്വാളിറ്റി അസസ്മെൻറ് സെല്ലി​െൻറ നേതൃത്വത്തിലുള്ള അക്കാദമിക് ഓഡിറ്റ് നടത്താറില്ല. വാർഷിക അക്കാദമിക് കലണ്ടർ കൃത്യമായി പ്രസിദ്ധീകരിക്കുന്നില്ല. കൃഷി വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്താനുള്ള അഞ്ചാം ഡീൻസ് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയെന്നാണ് അക്രഡിറ്റേഷൻ ബോർഡിന് നൽകിയ റിപ്പോർട്ട്.

എന്നാൽ, പുതിയ കാർഷിക കോളജുകൾ സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ ഡീൻസ് കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് സി.എ.ജി കണ്ടെത്തി. സർവകലാശാലയുടെ റിപ്പോർട്ടിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ അക്രഡിറ്റേഷൻ റദ്ദാക്കപ്പെടാമെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

ഐ.സി.എ.ആർ നിയോഗിച്ച പിയർ റിവ്യൂ കമ്മിറ്റി ഇതെല്ലാം പരിശോധിച്ചെന്നാണ് സർക്കാർ സി.എ.ജിക്ക് നൽകിയ മറുപടി. എന്നാൽ, പിയർ റിവ്യൂ കമ്മിറ്റി പരിശോധിച്ചതിന് തെളിവില്ലെന്നും പാളിച്ചകൾ മറച്ചുവെച്ചതിനെ ന്യായീകരിക്കാനാവില്ലെന്നും സി.എ.ജി വ്യക്തമാക്കുന്നു. വൈകിയെത്തിയ അക്രഡിറ്റേഷനിൽ 'ബി' ഗ്രേഡ് മാത്രമാണ് സർവകലാശാലക്ക് ലഭിച്ചത്.

യു.ജി.സി മാനദണ്ഡപ്രകാരം കാറ്റഗറി മൂന്നിൽ മാത്രമാണ് ബി ഗ്രേഡ് സർവകലാശാലകളെ ഉൾപ്പെടുത്തുക. കാർഷിക സർവകലാശാലയുടെ രണ്ട് കോളജുകൾക്കും 14 അക്കാദമിക് പ്രോഗ്രാമുകൾക്കും ഐ.സി.എ.ആർ അക്രഡിറ്റേഷൻ നഷ്​ടപ്പെട്ടതായും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Agricultural University Accreditation: CAG says flaws hidden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.