മോൻസൺ തട്ടിപ്പുകാരനാണെന്ന്​ നേരത്തെ വിവരം ലഭിച്ചിരുന്നു​ - മന്ത്രി അഹമ്മദ്​ ദേവർകോവിൽ

തിരുവനന്തപുരം: മോൻസൺ തട്ടിപ്പുകാരനാണെന്ന്​ വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്ന്​ തുറമുഖ-പുരാവസ്​തു വകുപ്പ്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ. മോൻസണെതിരെ അന്വേഷണം നടക്കുന്നതിനാലാണ്​ ഇക്കാര്യം പുറത്ത്​ പറയാതിരുന്നതെന്നും മന്ത്രി പ്രതികരിച്ചു. ആവശ്യമെങ്കിൽ മോൻസണിന്‍റെ പുരാവസ്​തു ശേഖ​രത്തെ സംബന്ധിച്ച്​ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ്​ ആവശ്യപ്പെട്ടാൽ പരിശോധനയുണ്ടാവും. ഇക്കാര്യത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയുടെ സഹായം തേടും. മോൻസണിന്‍റെ കൈവശമുള്ള പുരാവസ്​തുശേഖരം വ്യാജമാണെന്നാണ്​ നിഗമനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോൻസൺ മാവുങ്കലും അഹമ്മദ്​ ദേവർകോവിലും ഒന്നിച്ച്​ നിൽക്കുന്ന ചിത്രം പുറത്ത്​ വന്നിരുന്നു.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

Tags:    
News Summary - Ahamed Devarkovil On Monson Mavunkal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.