ഡോ.​ഡെ​ന്നി​സ് കു​റു​പ്പ​ശ്ശേ​രി

ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂർ രൂപത സഹായ മെത്രാൻ

കൊ​ച്ചി: മോ​ൺ. ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശ്ശേ​രി​യെ ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. മാ​ൾ​ട്ട​യി​ലെ അ​പ്പോ​സ്ത​ലി​ക് ന്യു​ൺ​ഷ്വേ​ച്ച​റി​ൽ ഫ​സ്റ്റ് കൗ​ൺ​സി​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബു​റു​ണ്ടി, ഈ​ജി​പ്ത്, ചെ​ക് റി​പ്പ​ബ്ലി​ക്, താ​യ്​​ല​ൻ​ഡ്, യു.​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ തു​രു​ത്തി​പ്പു​റം സെൻറ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി സ​ഹ​വി​കാ​രി, ഗോ​തു​രു​ത്ത് സെൻറ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി സ​ഹ​വി​കാ​രി, ക​ട​ൽ​വാ​തു​രു​ത്ത് ഹോ​ളി​ക്രോ​സ് പ​ള്ളി പ്രീ​സ്റ്റ് ഇ​ൻ-​ചാ​ർ​ജ്, പു​ല്ലൂ​റ്റ് സെ​ന്‍റ്​ ആ​ൻ​റ​ണീ​സ് പ​ള്ളി​വി​കാ​രി, കോ​ട്ട​പ്പു​റം രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.