12.5 ലക്ഷം തട്ടി; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

ഇരിങ്ങാലക്കുട: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വഞ്ചനക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.

എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും നല്‍കാമെന്ന് പറഞ്ഞ് 2022 ഫെബ്രുവരി 15ന് 12.5 ലക്ഷത്തോളം രൂപ മേജര്‍ രവി പാര്‍ട്ണറായ തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനം കൈപ്പറ്റിയെന്നും സർവിസുകളൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ഫിന്‍കോർപ് എന്ന ധനകാര്യസ്ഥാപനം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ തണ്ടര്‍ ഫോഴ്‌സിന്റെ എം.ഡി അനില്‍ മേനോന്‍ ഒന്നാം പ്രതിയും മേജര്‍ രവി രണ്ടാം പ്രതിയുമായിട്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    
News Summary - A case has been registered against Major Ravi in ​​the case of 12.5 lakh fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.