തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അദാലത്തിന്‍റെ സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

ജനസേവനം: തദ്ദേശ വകുപ്പ്​ ഉദ്യോഗസ്ഥർ മാതൃകയാകണം -മുഖ്യമന്ത്രി

കൊ​ച്ചി: ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ ത​ദ്ദേ​ശ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​തൃ​ക​യാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ത​ദ്ദേ​ശ അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണ്. എ​ന്നാ​ൽ പു​ഴു​ക്കു​ത്തു​ക​ളാ​യ ചി​ല ഉ​േ​ദ്യാ​ഗ​സ്ഥ​ർ ഇ​തി​ന് അ​പ​വാ​ദ​മാ​കു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലു​ള്ള പു​ഴു​ക്കു​ത്തു​ക​ൾ​കൂ​ടി ഉ​പേ​ക്ഷി​ച്ചാ​ൽ മി​ക​വാ​ർ​ന്ന രീ​തി​യി​ൽ നാ​ടി​ന് മു​ന്നേ​റാം. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ത​ദ്ദേ​ബശ​സ്ഥാ​പ​ന​ങ്ങ​ൾ മി​ക​വ്​ കാ​ഴ്ചവെച്ചു. എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ത്ര​ത്തോ​ളം പ്ര​ശം​സ​നീ​യം ആ​ണോ എ​ന്ന് സം​ശ​യ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​ര​മാ​വ​ധി കു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​ണ് 900 സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ആ​ക്കി​യ​ത്. കെ-​സ്മാ​ർ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കാ​ല​താ​മ​സം ഇ​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. എ​ന്നാ​ൽ, സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​കു​മ്പോ​ൾ ഗു​ണം ല​ഭി​ച്ചി​രു​ന്ന ചെ​റി​യൊ​രു വി​ഭാ​ഗ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം ആ​ളു​ക​ൾ കെ-​സ്മാ​ർ​ട്ട് പ​ദ്ധ​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളെ മാ​തൃ​കാ​പ​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​ലാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കു​ന്ന സ​ഹ​ക​ര​ണം പ്ര​ശം​സ​നീ​യ​മാ​ണ്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി പി.​രാ​ജീ​വ്, കൊ​ച്ചി മേ​യ​ർ അ​ഡ്വ.​എം. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, പി.​വി. ശ്രീ​നി​ജി​ൻ, കെ.​ബാ​ബു, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - LSGI officials should be a model in public service, says CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.