സി.എസ്. ശ്രീനിവാസൻ

സി.എസ്. ശ്രീനിവാസനെ കോണ്‍ഗ്രസ്​ സസ്‌പെൻഡ്​ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ സി.​എ​സ്. ശ്രീ​നി​വാ​സ​നെ കോ​ണ്‍ഗ്ര​സ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത​താ​യി കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ഗു​രു​ത​ര സാ​മ്പ​ത്തി​ക ആ​രോ​പ​ണ​വും അ​തി​നെ തു​ട​ര്‍ന്നു​ണ്ടാ​യ അ​റ​സ്റ്റും പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍ട്ടി​ക്ക് വ​ലി​യ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ന്ന്​ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Congress Suspended CS Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.