ഡി.സി.സി പുനഃസംഘടന: കേരളാ നേതാക്കൾ വ്യാഴാഴ്ച ഡൽഹിയിലെത്തണം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരോട് വ്യാഴാഴ്ച ഡൽഹിയിലെത്താനാണ് നിർദേശിച്ചത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണിതെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.

എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍റെ നോമിനികളും ഡി.സി.സി നേതൃപദവിയിലേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം. നേതാക്കളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തുന്ന വിശദ ചർച്ചകൾക്ക് ശേഷമെ അന്തിമ പട്ടിക പ്രഖ്യാപിക്കൂ.

 

Tags:    
News Summary - aicc call kerala congress leaders to delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.