തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ചലച്ചിത്ര-ടെലിവിഷന ് രംഗത്തെ കലാകാരന്മാര്ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. പത്തു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാര്ക്ക് അപേക്ഷിക്കാം.
സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ധനസഹായത്തിനായി ബോര്‍ഡിനെ ബന്ധപ്പെടേണ്ടതാണ്. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിെൻറ പകര്‍പ്പ്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 30നു മുമ്പ് അപേക്ഷിക്കണം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റ് ആയ www.keralafilm.com മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.