എയ്ഡഡ് അധ്യാപകർ സർക്കാർ മുദ്ര ഉപയോഗിക്കരുത്, ഉത്തരവ് വിവാദമായതോടെ റദ്ദാക്കി

നാ​ദാ​പു​രം: എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ തി​രു​വ​ല്ലം ബി.​എ​ൻ.​വി.​വി.​ആ​ൻ​ഡ് എ​ച്ച്.​എ​സ്.​എ​സി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക​ക്ക്​ അ​യ​ച്ച ക​ത്തി​ലാ​ണ് ഈ ​അ​റി​യി​പ്പ് ന​ൽ​കി​യ​ത്. ഭ​ര​ണ​പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ല. അ​തി​നാ​ൽ അ​വ​ർ സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ 13ന് ​പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇത്​ അ​ധ്യാ​പ​ക​രു​ടെ ഗ്രൂ​പ്പു​ക​ളി​ലെ​ത്തി​യ​തോ​ടെ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ചു. നി​യ​മ​നാ​ധി​കാ​രം മാ​നേ​ജ​ർ​ക്കാ​ണെ​ങ്കി​ലും ബാ​ക്കി​യെ​ല്ലാം സ​ർ​ക്കാ​റി​ലും എ​യ്ഡ​ഡി​ലും തു​ല്യ​മാ​ണ്.

നി​യ​മ​ങ്ങ​ളും ഒ​രു​പോ​ലെ​ത്ത​ന്നെ. ഇ​ത്ത​രം വേ​ർ​തി​രി​വ് അ​നാ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യം. കൂ​ടാ​തെ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ശ​മ്പ​ളം സ്പാ​ർ​ക്ക് എ​ന്ന സോ​ഫ്റ്റ്​​വെ​യ​ർ വ​ഴി​യാ​ണ് ന​ൽ​കു​ന്ന​ത്. സ്പാ​ർ​ക്കി​െൻറ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഇ​രു​കൂ​ട്ട​ർ​ക്കും ഒ​രു​പോ​ലെ​യാ​ണ്. അ​തി​ൽ സ​ർ​ക്കാ​ർ മു​ദ്ര ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​യ​മ ത​ട​സ്സ​മു​ണ്ടെ​ങ്കി​ൽ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​ർ​ന്നു.

എ​യ്ഡ​ഡ് സ്കൂ​ളി​ൽ നി​യ​മ​നാ​ധി​കാ​രി മാ​നേ​ജ​രാ​ണെ​ങ്കി​ലും കെ.​എ​സ്.​ആ​റും കെ.​ഇ.​ആ​റു​മെ​ല്ലാം ബാ​ധ​ക​മാ​ണ്. ഈ ​ര​ണ്ടു​മേ​ഖ​ല ത​മ്മി​ൽ വേ​ർ​തി​രി​വു പാ​ടി​ല്ലെ​ന്നു​ത​ന്നെ​യാ​ണ് സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ, എ​യ്ഡ​ഡ് മേ​ഖ​ല സ​ർ​ക്കാ​ർ മേ​ഖ​ല​യ​ല്ലെ​ന്നും നി​യ​മ​നം ന​ട​ത്തു​ന്ന​ത് മാ​നേ​ജ​ർ​മാ​രാ​െ​ണ​ന്നും ഗ​സ​റ്റ​ഡ് പ​ദ​വി​യി​ല്ലെ​ന്നും മ​റു​പ​ക്ഷം പ​റ​യു​ന്നു. അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലും സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലും ഇ​തേ​ച്ചൊ​ല്ലി വി​വാ​ദം ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഇ​ന്ന​ലെ വീ​ണ്ടും പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags:    
News Summary - Aided teachers should not use government seal order canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.