മലപ്പുറം: കേരളത്തിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേരളം സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. എം.പിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, എം.കെ രാഘവൻ എന്നിവരെയാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയിലെ കിനാലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോട്ടയം ജില്ല, എറണാകുളം ജില്ല എന്നിവിടങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിന് കേരള സർക്കാർ സ്ഥലം കണ്ടെത്തുകയും നിർദേശം സമർപ്പിക്കുകയും ചെയ്തിട്ടുള്ളത്. എന്നാൽ, നിലവിലെ ഘട്ടത്തിൽ ഈ നിർദേശം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടിയത്.
തൃതീയ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഗണിച്ച് പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ഇതുവരെ 22 എയിംസുകൾ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.