കുമളി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ. രാജന്. മുല്ലപ്പെരിയാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡാം, മാറ്റി പാര്‍പ്പിച്ചവരുടെ ക്യാമ്പുകള്‍, പ്രശ്ന സാധ്യത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് ഡാം തുറക്കാൻ മുന്നൊരുക്കം നടത്തിയത്. ജില്ലയുടെ ചുമതലയുള്ള ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യനുമായി പലവട്ടം ചര്‍ച്ച നടത്തി. ജില്ലയില്‍ ഓറഞ്ച്് അലര്‍ട്ടാണ് തുടരുന്നതെങ്കിലും 2018 ലെ പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടിന് സമാനമായി ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഡാം തുറന്നിട്ടും പുഴയില്‍ വലിയ നീരൊഴുക്കില്ലെന്ന് കരുതി ആരും രാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ശ്രമിക്കരുത്.
രണ്ടു ദിവസം കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയശേഷമേ ക്യാമ്പ് വിടാവൂ. ക്യാമ്പില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് നിലവില്‍ വെള്ളം തുറന്നു വിട്ടതുകൊണ്ട് തടസ്സമൊന്നുമുണ്ടാകുന്നില്ല. പക്ഷെ കാലാവസ്ഥ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തില്‍ ശക്തമായ മഴയുടെ സാഹചര്യം കണക്കാക്കുന്നു. അതുകൊണ്ട് സുരക്ഷ ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.