മലയാളി എയർഹോസ്റ്റസ്​ വസ്​ത്രത്തിൽ ഒളിപ്പിച്ച 99 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻക്രൂവിൽ നിന്ന്​ വീണ്ടും സ്വർണം പിടികൂടി. തിങ്കളാഴ്ച ഷാർജയിൽനിന്ന്​ എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മലയാളി എയർഹോസ്റ്റസിൽ നിന്നാണ് 2.4 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.ഐ) കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇൻറലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്​ 99 ലക്ഷത്തിന്‍റെ സ്വർണം പിടികൂടിയത്. മുൻകൂട്ടി ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന്​ മലപ്പുറം ചുങ്കത്തറ സ്വദേശിനി ഷഹാനയെ അറസ്റ്റ്​ ചെയ്​തു.

അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഐ എക്സ് 354 വിമാനത്തിലെ ജീവനക്കാരി സ്വർണം കടത്തുന്നുണ്ടെന്ന് ഡിആർഐ നൽകിയ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇന്‍റലിജന്‍റ്​സ്​ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2. 4 കിലോ സ്വർണ മിശ്രിതത്തിൽ നിന്നാണ് 2054 ഗ്രാം സ്വർണം ലഭിച്ചത്. ഒരു കോടിയിൽ താഴെ മൂല്യം വരുന്ന സ്വർണമായതുകൊണ്ട് എയർ ഹോസ്റ്റസ് ഷഹാനയെ ജാമ്യത്തിൽ വിട്ടയച്ചെന്ന് കസ്റ്റംസ് അറിയിച്ചു.

കരിപ്പൂരിൽ സ്വർണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവർ.

ഒക്ടോബർ 19ന് ഡി.ആർ.ഐ എയർഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ പെരിന്തൽമണ്ണ സ്വദേശിയെ സ്വർണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്പ്രസിലെ മ​െറ്റാരു ക്രൂ കൂടി അറസ്​റ്റിലാകുന്നത്.

ഡെപ്യൂട്ടി കമീഷണർ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, ചേതൻ ഗുപ്ത, അർജുൻ കൃഷ്ണ, ഹെഡ് ഹവിൽദാർമാരായ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Tags:    
News Summary - Air India Express employee arrested with 2.4 kg gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.