Nedumbassery Airport

ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷ ജീവനക്കാർ, ബാഗിൽ ബോംബെന്ന് മറുപടി; വിമാന യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി: സുരക്ഷ പരിശോധനക്കിടെ ലഗേജിൽ ബോംബെന്ന് പറഞ്ഞ യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്.

രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതായിരുന്നു. ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് ബോംബെന്ന് പറഞ്ഞത്.

തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ബാഗേജ് തുറന്ന്​ പരിശോധിച്ചു. യാത്ര തടഞ്ഞശേഷം നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

Tags:    
News Summary - Airline passenger arrested after claiming to have bomb in bag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.