എരുമേലിയിൽ വിമാനത്താവളം

ന്യൂഡല്‍ഹി: കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ എരുമേലിയില്‍ വിമാനത്താളത്തിന് സ്ഥലം കണ്ടത്തെിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്ര വ്യോമയാനമന്ത്രിയെ കണ്ട് അറിയിച്ചതായും പുതിയ വിമാനത്താവളത്തിന് എന്‍.ഒ.സി നല്‍കാമെന്ന അനുകൂല മറുപടിയാണ് കേന്ദ്രമന്ത്രിയില്‍നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ഒന്നുകൂടി ചര്‍ച്ച നടത്തി അന്തിമതീരുമാനമെടുക്കുമെന്നും  എന്‍.ഒ.സിക്കായി കേന്ദ്ര സര്‍ക്കാറിനെ വൈകാതെ സമീപിക്കും. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറന്മുള വിമാനത്താവളത്തിന് പകരമല്ല എരുമേലി വിമാനത്താവളം. പുതിയ വിമാനത്താവളം ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തുടക്കത്തില്‍ തന്നെ എമിറേറ്റ്സ്, സൗദി, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസിന് അനുമതി നല്‍കണം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ  ബേക്കല്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതി എന്നീ ആവശ്യങ്ങളും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെച്ചതായി  മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - airport in sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.