കോട്ടയം: എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പേഴ്സനൽ സ്റ്റാഫംഗവും എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവുമായ കെ.എം. അരുണും ഉണ്ടായിരുന്നതായി എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. നിമിഷ രാജു പൊലീസിന് മൊഴി നൽകി.
പറവൂർ ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് നിമിഷ മൊഴി നൽകിയത്. നേരത്തേ നിമിഷ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ എഴുതി നൽകിയ പരാതിയിൽ അരുണിെൻറ പേര് പറഞ്ഞിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിമിഷ പുതിയ മൊഴി നൽകിയത്. ഗാന്ധി നഗർ സ്റ്റേഷനിൽ നൽകിയ മൊഴി ഡിവൈ.എസ്.പി ഓഫിസിലും ആവർത്തിച്ചതായി നിമിഷ രാജു പറഞ്ഞു. പരാതിയിൽ പേരുണ്ടായിട്ടും അരുണിനെ പ്രതിയാക്കി കേസെടുക്കാത്തതിനെതിരെ എ.ഐ.എസ്.എഫ് പ്രവർത്തകർ രംഗത്തുവന്നിരുന്നു.
എന്നാൽ, അരുണിനെ ഒഴിവാക്കി തയാറാക്കിയ എഫ്.ഐ.ആറിൽ പരാതിക്കാരി ഒപ്പിട്ടുനൽകിയിട്ടുണ്ടെന്നായിരുന്നു പൊലീസിെൻറ വിശദീകരണം. കഴിഞ്ഞ ദിവസമാണ് സർവകലാശാല കാമ്പസിൽ എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐക്കാർ ആക്രമിച്ചത്.
സംസ്ഥാന ജോ. സെക്രട്ടറി എ.എ. സഹദിനെ ആക്രമിക്കുന്നതു തടയാൻ ചെന്ന നിമിഷയെ എസ്.എഫ്.ഐ പ്രവർത്തകർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി. ഇൗ പരാതിയിൽ ഗാന്ധിനഗർ പൊലീസ് 24 പേർക്കെതിരെ കേസെടുത്തിരുന്നു.
ജാതിപ്പേരുവിളിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ നൽകിയ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.