കൊച്ചി: എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറായി സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസിനെയും ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രനെയും തെരഞ്ഞെടുത്തു. മുൻ മന്ത്രി രാജേന്ദ്രൻ മൂന്നാം തവണയാണ് ജനറൽ സെക്രട്ടറിയാകുന്നത്. നാലുദിവസമായി എറണാകുളത്ത് നടന്ന സമ്മേളനത്തിനൊടുവിലായിരുന്നു ഇരുവരും ഐകകണ്േഠ്യന തെരഞ്ഞെടുക്കപ്പെട്ടത്. പി. സുബ്രഹ്മണ്യനാണ് ട്രഷറർ.
മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡൻറുമാർ -വിജയൻ കുനിശ്ശേരി, വാഴൂർ സോമൻ, പി. രാജു, കെ.പി. ശങ്കരദാസ്, താവം ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ, പി.കെ. മൂർത്തി, കെ. മല്ലിക, കെ.എസ്. ഇന്ദുശേഖരൻ നായർ, കെ.കെ. അഷ്റഫ്, സി.കെ. ശശിധരൻ, പി.വി. സത്യനേശൻ, ചെങ്ങറ സുരേന്ദ്രൻ. സെക്രട്ടറിമാർ -സി.പി. മുരളി, വി.ബി. ബിനു, കെ.സി. ജയപാലൻ, കെ.ജി. ശിവാനന്ദൻ, എം.പി. ഗോപകുമാർ, എം.ജി. രാഹുൽ, ആർ. പ്രസാദ്, എലിസബത്ത് അസീസി, കവിതാ രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ. സജിലാൽ, ജി. ലാലു, എ. ശോഭ. 675 അംഗ ജനറൽ കൗൺസിലിനെയും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.