കോഴിക്കോട്: സ്േനഹത്തോടെ കൂടെനിന്ന വീട്ടുകാർ, കരുതലോടെ ചേർത്തുപിടിച്ച കൂട്ടുകാർ, ഉള്ളിൽ ആത്മവിശ്വാസം നിറച്ച പ്രിയമന്ത്രി ൈശലജ ടീച്ചർ, ശുശ്രൂഷിച്ച ഡോക്ടർമാരും നഴ്സു മാരും... ഇവരാണ് തെൻറ ജീവിതത്തിൽ വീണ്ടും വെളിച്ചം നിറച്ചതെന്ന് പറയുമ്പോഴും അവസാന വർ ഷ നഴ്സിങ് പഠനത്തിെൻറ തിരക്കിലാണ് അജന്യ. രോഗത്തിൽനിന്ന് പൂർണ മുക്തയായശേഷമാണ് മറ ികടന്ന മഹാവ്യാധിയെ കൂടുതൽ അറിഞ്ഞതെന്ന് പറയുമ്പോൾ വാക്കുകളിൽ അത്ഭുതവും ആശ്വാസവും സമാസമം. ഒക്ടോബറോടെ നഴ്സിങ് പഠനം പൂർത്തിയാവും. അതിനുശേഷം സർക്കാർ ആശുപത്രിയിലെ നഴ്സ് ആവണമെന്നതാണ് ആഗ്രഹം.
മരിച്ച സാബിത്തിൽനിന്നാണ് അജന്യയിലേക്ക് രോഗം പകർന്നത്. സാബിത് കാഷ്വാലിറ്റിയിൽ എത്തിയ ദിസങ്ങളിൽ പഠനത്തിെൻറ ഭാഗമായ പരിശീലനത്തിന് അജന്യ അവിടെയുണ്ടായിരുന്നു. മേയ് 12ഓടെയാണ് നിപ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. മേയ് 18ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറോളജി ലാബിൽ നടത്തിയ പരിശോധനയുടെ ഫലം പോസിറ്റീവ് ആയതോടെ ഐ.സി.യുവിലേക്ക് മാറ്റി. മറ്റൊരാളിൽകൂടി നിപ സ്ഥിരീകരിച്ചെന്ന വാർത്ത വന്നതോടെ ലോകത്തിെൻറ ശ്രദ്ധ കോഴിക്കോട്ടേക്ക് ചുരുങ്ങി. എന്നാൽ, ഒരുവേള പതറിയ ആരോഗ്യപ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തി അജന്യ ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു.
രോഗംമാറി വാർഡിലെത്തിയതോടെയാണ് തനിക്ക് നിപയാണെന്നും ആ രോഗത്തിെൻറ തീവ്രത എത്രത്തോളമുണ്ടെന്നും അജന്യ മനസ്സിലാക്കിയത്. പിന്നെ കൂടുതൽ അറിയാൻ ശ്രമിച്ചു. അറിയുംതോറും അജന്യയിൽ അത്ഭുതവും ആശ്വാസവും കൂടിക്കൂടി വന്നു. ശാസ്ത്രലോകത്തിന് മുന്നിൽ അത്ഭുതമായി നിൽക്കുമ്പോഴും കോളജ് കാലത്തിെൻറ അവസാനകാലം ഹോസ്റ്റലിൽ കൂട്ടുകാർക്കൊപ്പം ആഘോഷിക്കുകയാണ് അജന്യ.
രോഗം മാറിയശേഷം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ഇപ്പോഴും വിളിക്കാറുണ്ടെന്നും അജന്യ പറഞ്ഞു. ആശുപത്രിവിട്ട അജന്യ രണ്ടാഴ്ചത്തെ വിശ്രമംകൂടി കഴിഞ്ഞാണ് ക്ലാസിലെത്തിയത്. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പഠിപ്പിച്ച അധ്യാപകരോടും കൂടെയെത്താൻ സഹായിച്ച കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.