തിരുവനന്തപുരം: പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ, സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ഒത്തുകളി ആരോപണവുമായി കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി.ജെ.പി േവാട്ടുകൾ ഇടത് സ്ഥാനാർഥിക്ക് ചെയ്യണമെന്ന നിർദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്നുണ്ടാകാൻ പോകുന്നത്. കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകാൻ പാടില്ലെന്നതാണ് ബി.ജെ.പി താൽപര്യം. ഇതിനുള്ള ചരടുവലികളാണ് അവസാനഘട്ടത്തിൽ നടക്കുന്നത്.
പ്രത്യുപകാരമായി ഏതാനും മണ്ഡലങ്ങളിൽ മാർക്സിസ്റ്റ് വോട്ടുകൾ ബി.ജെ.പിക്ക് നൽകണമെന്ന് എ.െക.ജി സെൻററിൽനിന്ന് നിർദേശം വരും. ഇൗ കൊടുംചതിയും വഞ്ചനയും തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം. മുൻകൂർ ജാമ്യമെടുക്കേണ്ട ഗതികേട് തനിക്കില്ല. ഇവിടെ ഭരിക്കാൻ പോകുന്നത് യു.ഡി.എഫാണ്. ഇറങ്ങിപ്പോകാൻ പോകുന്നത് പിണറായി സർക്കാറാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പൊതുയോഗത്തിൽ പറഞ്ഞത് എൻ.ഡി.എ അധികാരത്തിലെത്തിയാൽ ശബരിമല ആചാര സംരക്ഷണ നടപടി സ്വീകരിക്കുമെന്നാണ്. രണ്ടുവർഷം കഴിഞ്ഞിട്ടും ഒന്നും ചെയ്തില്ല. ജനത്തിന് ഒട്ടും വിശ്വാസമില്ല. പ്രധാനമന്ത്രി ഒന്നാംതരം നടനാണ്. അദ്ദേഹം ജനത്തെ കബളിപ്പിക്കുകയും അഭിനയിക്കുകയുമാണ്. ഇൗ കാപട്യം ജനം തിരിച്ചറിയും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.