തിരുവനന്തപുരം: പ്രധാനമന്ത്രി അഭ്യർഥിച്ചാല്‍ യു.എന്നില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും കേരളത്തിന് കൂടുതൽ സഹായം ലഭിക്കുമെന്ന് കോൺഗ്രസ് പ്രവത്തക സമിതിയംഗം എ.കെ. ആൻറണി. കൂടുതല്‍ സഹായം ലഭിക്കാൻ ദേശീയ ദുരന്തത്തിന് സമാനമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം. ഇപ്പോള്‍ കേന്ദ്രം നല്കിയ സഹായത്തിന് നന്ദിയുണ്ട്. എന്നാല്‍, അത് ഇവിടെ അവസാനിപ്പിക്കരുത്. കെ.പി.സി.സി സംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരില്‍ ദുരന്തമുണ്ടായപ്പോള്‍ അവിടം സന്ദര്‍ശിച്ച പ്രധാനമന്ത്രി ദേശീയദുരന്തത്തിന് സമാനമാണെന്ന് പ്രഖ്യാപിച്ചു.
അടിയന്തരമായി 1000 കോടി രൂപ പ്രഖ്യാപിച്ചു. പിന്നീട് 10,000 കോടിയുടെ പാക്കേജും അനുവദിച്ചു. അതിനെക്കാള്‍ ഭീകരമാണ് കേരളത്തിലുണ്ടായ ദുരന്തം. സംസ്ഥാനത്തിെൻറ സമ്പദ്ഘടനയാകെ തകർന്നു. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ 20,000 കോടിയുടേതൊന്നുമായിരിക്കില്ല നഷ്ടം. അതിെൻറ പതിന്മടങ്ങ് വരും. കേരളം വിചാരിച്ചാല്‍ മാത്രം ഇത് മറികടക്കാനാവില്ല. കേരളത്തിെൻറ പുനർനിർമാണത്തിന് എല്ലാവരുടെയും ശ്രമം വേണം. ദുരന്തത്തില്‍ കേരളം പ്രകടിപ്പിച്ച ഐക്യം സമാനതകളില്ലാത്തതാണ്. ഏകോപനത്തില്‍ കുറച്ചുകൂടി ശ്രദ്ധ വേണം. ക്യാമ്പുകള്‍ കഴിഞ്ഞാലും മറ്റ് കാര്യങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി പരിചയമുള്ള ഏജന്‍സികളെ കൂടി ഉപയോഗിക്കണമെന്നും ആൻറണി നിർദേശിച്ചു.
എല്ലാ കാര്യത്തിലും ഐക്യം പ്രകടിപ്പിക്കുന്ന നമ്മള് ദുരിതാശ്വാസ ക്യാമ്പുകളിൽ കൊടിയുംപിടിച്ച് വരുന്നത് കേരള സംസ്കാരത്തിന് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി ചോദിച്ചു. കണക്കുകൂട്ടലുകളൊന്നും ശരിയാകാത്ത തരത്തിലുള്ള നാശനഷ്ടമാണ് ഉണ്ടായത്. ഐക്യത്തോടെ പ്രവര്‍ത്തിച്ച് ഇത് മറികടക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എം.എം. ഹസന് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.