സോണിയക്കും രാഹുലിനും ഒപ്പം പിണറായി വേദിപങ്കിടുന്നതിൽ സന്തോഷം: ആൻറണി

ചെങ്ങന്നൂർ: കേരളത്തിൽ കോൺഗ്രസുമായി അയലത്ത് നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയൻ കർണ്ണാടകയിൽ കോൺ-ജെ.ഡി.എസ്​ സഖ്യത്തി​​​​െൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷമെന്ന്​ കോൺഗ്രസ്​ നേതാവ്​ എ. കെ. ആൻറണി. 

കോൺഗ്രസ് മുൻകയ്യെടുത്ത് രൂപീകരിച്ച സർക്കാരാണ് കർണ്ണാടകയിലേത്. 2019 ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച്​ വീണ്ടും മോദി അധികാരത്തിൽ വന്നാൽ അത് ദുരന്തമാകുമെന്നും ചെങ്ങന്നൂരിൽ ഒരു പരിപാടിയിൽ പ​െങ്കടുത്തുകൊണ്ട്​ ആൻറണി പറഞ്ഞു.

കേരളത്തിൽ ബി.ജെ.പിയുമായി ഏറ്റുമുട്ടൽ നടത്തുകയാണെങ്കിൽ കേന്ദ്രത്തിലെത്തിയാൽ പ്രധാനമന്ത്രിയേയും മന്ത്രിമാരേയും കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്ക് കൂട്ടുകയാണ്. കേന്ദ്ര മന്ത്രിമാരിൽ നിന്ന് അഭിനന്ദനം കിട്ടിയാൽ പട്ടും വളയും കിട്ടുന്ന പോലെയാണ് പിണറായിക്കും കൂട്ടർക്കുമെന്നും ആൻറണി കുറ്റപ്പെടുത്തി.

ജനാധിപത്യ മതേതര കക്ഷികളെ ചേർത്ത് അടുത്ത തെരെഞ്ഞെടുപ്പിൽ പോരാടും. ചെങ്ങന്നുരിൽ ത്രികോണ മത്സരമല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും ബി ജെ പി ക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പൊലീസിനെ രാഷ്ട്രീയവത്കരിച്ചു. റേഷൻ വിതരണവും നിലച്ച സാഹചര്യമാ​ണ്​. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ജയിച്ചാൽ മന്ത്രിമാരുടെ അഹങ്കാരം വർധിക്കുമെന്നും ആൻറണി വ്യക്​തമാക്കി.

Tags:    
News Summary - ak antony-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.