ന്യൂഡൽഹി: രാഹുൽ ഗാന്ധിതന്നെ കോൺഗ്രസിനെ നയിക്കണമെന്ന് എ.കെ. ആൻറണി. ജനാധിപത്യത്തി ൽ ജയവും തോൽവിയും സ്ഥിരമല്ല. 1977 പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വരെ തോറ്റിട്ടുണ്ട്. ഹിന്ദി മേഖലയിൽ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. എന്നിട്ടും തിരിച്ചുവന്നു. ആർക്കും കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ല. തോറ്റു തുന്നംപാടി എന്നു പറയുന്ന ഇൗ തെരഞ്ഞെടുപ്പിലും 12 കോടി വോട്ടർമാർ കോൺഗ്രസിന് വോട്ടുചെയ്തു. കേരളത്തിൽ ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺഗ്രസിന് എം.എൽ.എമാരുണ്ടാവൂ എന്ന കാലം ഉണ്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.