തിരുവനന്തപുരം: അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആൻറണി. കോടതികളിൽ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തിൽ പ്രശ്നപരിഹാരം വൈകുന്നത് നാണക്കേടാണെന്നും ആൻറണി പറഞ്ഞു.
ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മാധ്യമപ്രവർത്തകർക്കെതിരെ കേരളത്തിൽ ഇപ്പോഴും കൈയ്യേറ്റം തുടരുന്നത് ദൗർഭാഗ്യകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്നും ആൻറണി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വിഭാഗം അഭിഭാഷകരാണ് മാധ്യമ പ്രവർത്തകരെ തടയുന്നതെന്ന കാര്യം ഹൈകോടതി ചീഫ് ജസ്റ്റിസിന് ബോധ്യപ്പെെട്ടന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. താൻ അയച്ച കത്തിന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടിയിൽ അതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.