ന്യൂഡൽഹി: മീഡിയവൺ ചാനൽ നിർഭയമായി മുന്നോട്ടു പോകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്‍റണി. മീഡിയവൺ സ്വതന്ത്രപാത ഇനിയും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾക്കെതിരായ വിലക്ക് പ്രതിഷേധാർഹമാണ്. ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിതെന്നും എ.കെ ആന്‍റണി പ്രതികരിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടു ചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്കിയത്.
ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംേപ്രഷണം തടഞ്ഞു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടു ചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
14 മണിക്കൂറിന് ശേഷം രാവിലെ 9.30 ഓടെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയവണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഏഷ്യാനെറ്റിന്‍റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.