പീഡനകേസിൽ പ്രതിയായ വൈദികനെതിരെ എ.കെ. ആൻറണി

കോഴിക്കോട്​: പീഡനകേസിൽ പ്രതിയായ വൈദികനെതിരെ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന്​ അദ്ദേഹം പറഞ്ഞു. വൈദികനെന്ന പരിഗണന നൽകേണ്ടെന്നും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത്​ പോലെ കൈകാര്യം ചെയ്യണമെന്നും ആൻറണി പറഞ്ഞു. 

സ്ത്രീകളെ അക്രമിക്കുന്നവർക്ക്​ കടുത്ത ശിക്ഷ നൽകണം. കുറ്റവാളികളെ ശിക്ഷിച്ചാൽ മാറ്റങ്ങളിലുണ്ടാകൂ എന്നും ആൻറണി കൂട്ടിച്ചേർത്തു.

മദ്യനയത്തെ സംബന്ധിച്ചും ആൻറണി പ്രതികരിച്ചു. ഒരു ബാറും തുറക്കാൻ അനുവദിക്കരുതെന്ന്​ അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - a.k antony statement about rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.