ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് എ.കെ ആന്‍റണി

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി എ.കെ ആന് ‍റണി. വിശദമായി ചർച്ച ചെയ്ത് ഭാവി കേരളത്തിനായി പുതിയ വികസന നയം രൂപീകരിക്കണം. പരിസ്ഥിതിയെ കുറിച്ച് കേരളം പുനരാലോ ചിക്കേണ്ട സമയം അതിക്രമിച്ചെന്നും ആന്‍റണി പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ടിലെ പരാമർശം കൊണ്ട് മാത്രം പശ്നപരിഹാരം ഉണ്ടാകില്ല. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് വികസനം വേണ്ടത്. മലയോരങ്ങളിൽ താങ്ങാവുന്നതിലും അധികം ക്വാറികൾ വന്നിരിക്കുന്നു. ഇത് മലയിടിച്ചിലിന് കാരണമാകുന്നുണ്ട്. അതിനും പരിഹാരം ഉണ്ടാകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

കടൽ, കായലോരങ്ങളിൽ റിസോർട്ടുകൾ അടക്കം വൻകിട പദ്ധതികൾ വരുന്നു. കായലുകളുടെ വിസ്തീർണം മൂന്നിലൊന്നായി കുറഞ്ഞു. നെൽവയൽ നികത്തുന്നു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം ഒഴുകി പോകേണ്ട കനാലുകളും കായലുകളും വ്യാപകമായി മൂടപ്പെട്ടു. ഇതെല്ലാം ചർച്ചക്ക് വരണമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

Tags:    
News Summary - AK Antony want to discuss Gadgil Report -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT