പാലക്കാട്: ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രമ്യഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻെറ പരാമർ ശം തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്ന് മന്ത്രി എ.കെ ബാലൻ. വിജയരാഘവൻെറ പരാമർശം തെറ്റായി വ്യാ ഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
അതേസമയം, എ.വിജയരാഘവൻെറ മോശം പരാമർശത്തിൽ പരാതി നൽകിയിട്ടും വനിതാ കമീഷൻ ഇടപ്പെട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. വനിതാ കമീഷൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രസംഗത്തിനിടെയുണ്ടായ പരാമർശമാണെന്ന് കരുതി വിജയരാഘൻെറ പരാമർശത്തെ ആദ്യം അവഗണിക്കുകയായിരുന്നു. പിന്നീട് ഇത് ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവൻെറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.