പ്രസംഗം വിവാദമാക്കിയത് പ്രതിച്ഛായ തകർക്കാനെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: സർക്കാറിന്‍റെയും വകുപ്പിന്‍റെയും പ്രതിച്ഛായ തകർക്കാനാണ് നിയമസഭയിലെ തന്‍റെ പ്രസംഗം വിവാദമാക്കിയതെന്ന് മന്ത്രി എ.കെ ബാലൻ. സഭയിലെ തന്‍റെ പ്രസംഗത്തിന്‍റെ സി.ഡി സ്പീക്കര്‍ക്ക് പരിശോധിക്കാം. പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിൽ പരിശോധന നടത്താമെന്നും മന്ത്രി ബാലൻ പറഞ്ഞു.

എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ അംഗീകരിക്കാന്‍ തയാറാണ്. പാവപ്പെട്ട ജനങ്ങളെ മറന്നു കൊണ്ട് പ്രവര്‍ത്തിക്കില്ലെന്നും  മന്ത്രി ബാലൻ സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്‍റെ അവകാശലംഘന നോട്ടീസിന് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കള്‍ മരിച്ചതിനെ കുറിച്ച് നിയമസഭയിൽ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടി മന്ത്രി എ.കെ ബാലനെതിരെ എറണാകുളം എം.എൽ.എ ഹൈബി ഈഡനാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. വിമർശനങ്ങൾക്ക് മന്ത്രി സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെ മറുപടി നൽകിയെന്നാണ് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ ഹൈബി ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - ak balan react anti tribal speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.