യുവതികൾ എത്തിയത്​ സർക്കാർ തീരുമാനപ്രകാരമല്ല; നടയടച്ചത്​ കോടതിയലക്ഷ്യം- എ.കെ ബാലൻ

തിരുവനന്തപുരം: സർക്കാറി​​​െൻറ തീരുമാനപ്രകാരമല്ല ശബരിമലയിലേക്ക് യുവതികളെത്തിയതെന്ന്​ മന്ത്രി എ കെ ബാലന്‍. നടയടച്ചത്​ കോടതിയലക്ഷ്യം ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്നും എ.കെ ബാലൻ വ്യക്​തമാക്കി.

ശബരിമലയിലേക്ക് യുവതികള്‍ എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ പശ്​ചാത്തലത്തിൽ യുവതികൾ ദർശനത്തിന്​ എത്തിയാൽ തടയാൻ സര്‍ക്കാരിന് കഴിയില്ല. സംരക്ഷണം ആവശ്യപ്പെട്ടാല്‍ അത്​ ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ വ്യക്​തമാക്കി.

Tags:    
News Summary - A.K Balan on sabarimala women entry-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.