തിരുവനന്തപുരം: സംസ്aഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം കൊട്ടിയടച്ചു എന്നതാണ് കേന്ദ് ര മോേട്ടാർ വാഹനനിയമത്തോടുള്ള വിയോജിപ്പിന് കാരണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ . സംസ്ഥാന സർക്കാറിന് മാറ്റം വരുത്താൻ അവകാശമില്ലാത്ത മേഖലകളിലാണ് സാധാരണക്കാരെയും തൊഴിലാളികളെയും ഏറെ ബാധിക്കുന്ന വിഷയങ്ങളുള്ളത്. ഇക്കാര്യത്തിലും ഇളവിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിക്ക് താൻ കത്തയച്ചിട്ട് ഇതുവരെയും മറുപടിയുണ്ടായിട്ടില്ല. ഇതിന് പുറമെ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിക്കും എം.പിമാർക്കുമെല്ലാം ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
നിയമത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നതിനെതിരെയുള്ള നിലപാടായി തെറ്റിദ്ധരിക്കപ്പെട്ടു. ഇതിെൻറ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങൾ പുതിയ നിയമപ്രകാരം പ്രവർത്തിക്കുന്നില്ല.
കേരളം മാത്രമാണ് കർശനമാക്കിയതെന്ന നല്ല അർഥത്തിൽ പറയേണ്ട കാര്യം, നെഗറ്റീവ് അർഥത്തിലാണ് പ്രചരിപ്പിക്കുന്നത്. നടപ്പാക്കില്ലെന്ന് പ്രഖ്യാപനത്തിലൂടെ പറഞ്ഞതല്ലാതെ നിയമാനുസൃതം ഇക്കാര്യത്തിൽ ഒരു സംസ്ഥാനവും ഉത്തരവിറക്കിയിട്ടില്ല. മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും നിയമത്തിലെ പല വ്യവസ്ഥകളോടും വിേയാജിപ്പുണ്ട്. അതേസമയം റോഡ് സുരക്ഷ മുൻനിർത്തി അപകടനിരക്കും മരണനിരക്കും കുറച്ചുകൊണ്ടുവരിക എന്ന മുഖ്യലക്ഷ്യത്തോടെയേ ഇളവ് വരുത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.