തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി -അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. പകരം കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നും കത്തിലുണ്ട്.
അജിത് പവാര്‍ വിഭാഗത്തെ എന്‍.സി.പിയുടെ ഔദ്യോഗികവിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്ന് ഈ വിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡൻറായി നിയമിതനായ എന്‍.എ. മുഹമ്മദ്കുട്ടി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പി.സി. ചാക്കോ ഉള്‍പ്പെടുന്ന വിഭാഗത്തിന് അംഗീകാരമില്ല. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും പേരും അജിത് പവാർ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മറുവിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ച യോഗം ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് തടഞ്ഞിരുന്നതായും അജിത്പവാർ വിഭാഗം അറിയിച്ചു.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പി മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന് എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.