കൊച്ചി: രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും രണ്ട് വാക്സിനുകളും സ്വീകരിച്ചവർക്ക് ഡിസംബർ ആദ്യവാരം മുതൽ സൗദിയിലേക്ക് നേരിട്ടുള്ള പ്രേവേശനത്തിന് സൗദി ഗവണ്മെന്റിന്റെ അനുമതിലഭിച്ചതിനോടനുബന്ധിച്ച് ഡിസംബർ 2ന് ഇന്ത്യയിൽ നിന്നും ആദ്യത്തെ ചാർട്ടേഡ് വിമാനം റിയാദിലേക്ക് യാത്ര തിരിച്ചു.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ തന്നെ 180 യാത്രക്കാരുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 12.25 ന് ആണ് വിമാനം പുറപ്പെട്ടത്. G8:9044 GOAIR വിമാനമാണ് സർവീസ് നടത്തിയത്. ഈ മാസം ഇന്ത്യയിൽ നിന്നും അക്ബർ ട്രാവൽസിൻ്റെ നൂറിൽ പരം ചാർട്ടേഡ് വിമാനങ്ങളാണ് സർവീസിന് തയ്യാറായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.