കണ്ണൂർ: കണ്ണൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി.കെ. പത്മനാഭെൻറ തെരഞ്ഞെടുപ്പ് പൊതുയോ ഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രിയെ കാണാനും അനുഗ്രഹിക്കാനുമായി എ.കെ.ജിയുടെ ബന്ധുക്ക ളെന്ന് അവകാശപ്പെട്ട് രണ്ടു മുതിർന്ന വനിതകളെത്തി. കാടാച്ചിറ സ്വദേശികളായ രാധാന മ്പ്യാരും ഹേമലതാ നമ്പ്യാരുമാണ് ബി.ജെ.പി വേദിയിലെത്തിയത്. എ.കെ.ജിയുടെ ബന്ധുക്കളെന്ന വിശേഷണത്തോടെയാണ് സംഘാടകർ ഇവരെ വേദിയിലേക്കാനയിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി വിമാനമിറക്കിയ കേണൽ രഘുനാഥ് നമ്പ്യാരുടെ മാതാവാണ് രാധാനമ്പ്യാർ. നിലവിെല ഇന്ത്യൻ സേനക്ക് എൻ.ഡി.എ സർക്കാറും കേന്ദ്ര പ്രതിരോധമന്ത്രിയും നൽകുന്ന പിന്തുണയും സഹായവുമാണ് വേദിയിലെത്താൻ പ്രേരിപ്പിച്ചതെന്ന് രാധാനമ്പ്യാർ അറിയിച്ചു. എ.കെ.ജിയുടെ ആയില്യത്ത് കുറ്റ്യേരി തറവാട്ടിൽപെട്ടവരാണ് ഇവർ.
അതേസമയം, അടുത്ത ബന്ധുക്കളാരെങ്കിലും ഇത്തരം വേദികളിൽ പങ്കെടുത്തതായി അറിയില്ലെന്നാണ് എ.കെ.ജിയുടെ മരുമകനും എം.പിയുമായ പി. കരുണാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.