അഖിൽ മാത്യു പണം വാങ്ങി, തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്; ആരോപണത്തിലുറച്ച് ഹരിദാസ്

മലപ്പുറം: ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗം അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലുറച്ച് പരാതിക്കാരനായ ഹരിദാസ്. സെക്രട്ടറിയറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നിറങ്ങിവന്നാണ് അഖിൽ മാത്യു പണം വാങ്ങിയതെന്നും തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഖിൽ സജീവ് അഖിൽ മാത്യുവിന്‍റെ ഫോട്ടോ കാണിച്ചു തന്നിരുന്നു. മറ്റൊന്നും സംസാരിക്കരുതെന്നും പറഞ്ഞിരുന്നു. അതിനാൽ പണം നൽകിയപ്പോൾ ഒന്നും സംസാരിച്ചില്ല. അപ്പോയ്‌മെന്‍റ് പെട്ടെന്ന് വരുമെന്ന് പറഞ്ഞു. മറ്റൊന്നും പറഞ്ഞില്ല. ഒരു ലക്ഷം രൂപ വാങ്ങി അഖിൽ മാത്യു തിരികെ ഓഫിസിലേക്ക് തന്നെ കയറിപ്പോയി -ഹരിദാസ് പറഞ്ഞു.

സെപ്റ്റംബർ നാലിന് ആരോഗ്യമന്ത്രിക്ക് ഇ-മെയിൽ വഴി ഇക്കാര്യത്തിൽ പരാതിയയച്ചിരുന്നു. നേരിട്ടും പരാതി നൽകി -ഹരിദാസൻ വ്യക്തമാക്കി. മലപ്പുറം സ്പെഷ്യൽ ക്രൈംബ്രാഞ്ചും പൊലീസും ഇന്ന് ഹരിദാസിൻ്റെ മൊഴിയെടുത്തു. 

മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് പണം വാങ്ങിയെന്ന് ആരോപിച്ചാണ് ഹരിദാസ് പരാതി നൽകിയത്. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു.

എന്നാൽ, അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും ഇതുസംബന്ധിച്ച പരാതി അന്വേഷിക്കാൻ ഡി.ജി.​പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. മന്ത്രിയുടെ ഓഫിസ് നൽകിയ പരാതി ഡി.ജി.പിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.

തനിക്കെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്ന് കാട്ടി അഖിൽ മാത്യു നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - Akhil Mathew took the bribary; Haridas on the allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.