ലോകം നമ്മുടെ വീടകം..... ‘അക്ഷരവീടി’ൻറ ഇൗണം പിറന്നു

കൊച്ചി: മലയാളത്തി​​െൻറ മധുരാക്ഷരങ്ങൾ ൈകോർക്കുന്ന ‘അക്ഷരവീടി’​​െൻറ സ്നേഹമന്ത്രം ഇനി കേരളം ഏറ്റുപാടും. അരങ്ങിലും എഴുത്തിലും കളിക്കളത്തിലും നാടി​​െൻറ യശസ്സുയർത്തിയവരുടെ അരക്ഷിത ജീവിതങ്ങൾക്ക് മേൽ തണൽ നിവർത്തുന്ന മഹാദൗത്യത്തി​​െൻറ ഇൗണവും താളവുമായി ഇൗ വരികൾ മലയാളത്തി​​െൻറ ഹൃദയം തൊടും. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനം യൂനിമണിയും ആരോഗ്യ മേഖലയിലെ രാജ്യാന്തര നാമമായ എൻ.എം.സി ഗ്രൂപ്പും ചേർന്ന് കേരളത്തിന് സമർപ്പിക്കുന്ന ‘അക്ഷരവീട്’ പദ്ധതിയുടെ തീം സോങ് ‘അമ്മ’ പ്രസിഡൻറ് മോഹൻലാൽ പ്രകാശനം ചെയ്തു.

Full View

പ്രളയത്തി​​െൻറ മുറിപ്പാടുകൾക്ക് നടുവിൽനിന്ന് അതിജീവനത്തി​​െൻറ ലേകോത്തര മാതൃക സൃഷ്ടിച്ച കേരളത്തി​​െൻറ തന്നെ അഭിമാന പദ്ധതിയാണ് ഇന്ന് ‘അക്ഷരവീട്’. സ്നേഹം ആഘോഷവും ആർദ്രത ആപ്തവാക്യുവമായി മാറുന്ന ഒരു സമൂഹത്തി​​െൻറ വീണ്ടെടുപ്പ് ലക്ഷ്യമിടുന്ന പദ്ധതി മുന്നോട്ടുവെക്കുന്ന ഉൗഷ്മളമായ മാനവികതയുടെ സന്ദേശമാണ് തീം സോങ് വിളംബരം ചെയ്യുന്നത്. സൗന്ദര്യം നിറഞ്ഞ മണ്ണിൽ നീർമണി പോലുള്ള കേവല ജീവിതത്തിൽ സ്നേഹത്തിൈൻറ ഭാഷകൊണ്ട് എഴുതിച്ചേർക്കാനേറെയുണ്ടെന്ന ഹൃദയസ്പർശിയായ ഒാർമപ്പെടുത്തൽ കൂടിയാണിത്. ‘ലോകം നമ്മുടെ തറവാട്, ലോകർ നമ്മുടെ വീട്ടുകാർ’ എന്ന് തുടങ്ങുന്ന ഗാനത്തി​​െൻറ രചന കവിയും ഗാനരചിതാവുമായ റഫീഖ് അഹമ്മദാണ്. ആഷിഖ് അബുവാണ് സംവിധാനം. ഇൗണവും ആലാപനവും ബിജിബാൽ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചത്. ‘അമ്മയുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രകാശനം ചെയ്ത ഗാനം ആദ്യ മണിക്കൂറുകൾക്കകംതന്നെ ആയിരങ്ങൾ വീക്ഷിച്ചു.

അക്ഷരവീടി​​െൻറ ഭാഗമാകാൻ ‘അമ്മ’ക്ക് കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് മോഹൻലാൽ പറഞ്ഞു. ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു ആമുഖം നിർവഹിച്ചു. അക്ഷരവീട് ചെയർമാൻ പത്മശ്രീ ജി. ശങ്കർ, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. മാധ്യമം ഡെപ്യൂട്ടി എഡിറ്റർ (അഡ്മിൻ.) ഇബ്രാഹിം കോട്ടക്കൽ, ‘അമ്മ’വൈസ് പ്രസിഡൻറ് ഗണേഷ്കുമാർ, ട്രഷറർ ജഗദീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ഉണ്ണി ശിവപാൽ, സുധീർ കരമന, ശ്വേത മേനോൻ, ഹണി റോസ്, രചന നാരായണൻകുട്ടി തുടങ്ങിയവർ പെങ്കടുത്തു.

കായികം, സാഹിത്യം, സിനിമ, സംഗീതം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്ക് മലയാളത്തിലെ അക്ഷരങ്ങളുടെ പേരിൽ 51 വീടുകളാണ് പദ്ധതിയിൽ സമർപ്പിക്കുന്നത്. അതല്റ്റിക്സിലെ അഭിമാന താരം തൃശൂർ തളിക്കുളം സ്വദേശി ഭഖിൽ ഘോഷിന് ‘അ’ അക്ഷരവീടും പഴയകാല നടി ജമീല മാലിക്കിന് തിരുവനന്തപുരം പാലോട് ‘ആ’ വീടും അരീക്കോട് തെരട്ടമ്മലി​​െൻറ ഫുട്ബാൾ താരം കെ. മെഹബൂബിന് ‘ഇൗ’ വീടും തൃശൂർ എരുമപ്പെട്ടി സ്വദേശിയായ കായികതാരം ടി. ജെ. ജംഷീലക്ക് ‘ഉൗ’ വീടും ഇതിനകം കൈമാറി. 15 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. പത്മശ്രീ ജി. ശങ്കറാണ് വീടുകളുടെ രൂപകൽപ്പന.

Full View
Tags:    
News Summary - akshara veedu theme song released - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.