അൽജാമിഅഃ ബിരുദദാന സമ്മേളനം: ഒരുക്കം പൂർത്തിയായി

ശാ​ന്ത​പു​രം: പ്ര​ശ​സ്ത ഇ​സ്‍ലാ​മി​ക ക​ലാ​ല​യ​മാ​യ ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ 30, 31 തീ​യ​തി​ക​ളി​ൽ അ​ൽ ജാ​മി​അ കാ​മ്പ​സി​ൽ ന​ട​ക്കും. സ​മ്മേ​ള​നം പ്രൗ​ഢോ​ജ്വ​ല​മാ​യ അ​നു​ഭ​വ​മാ​ക്കാ​ൻ ഒ​രു​ക്ക​ം ത​കൃ​തി​യാ​യി ന​ട​ന്നു​വ​രു​ന്നു.

അ​ക്കാ​ദ​മി​ക മി​ക​വും ജീ​വി​ത​മൂ​ല്യ​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ന്ന അ​ൽ ജാ​മി​അ​യു​ടെ മു​ക്കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​ഘ​ട്ട​ത്തി​ലെ വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധ​നേ​ടി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് സ​മ്മേ​ള​നം .

അ​ക്കാ​ദ​മി​ക് സെ​മി​നാ​ർ, ലീ​ഡേ​ഴ്‌​സ് മീ​റ്റ്, ഇ​ന്റ​ലെ​ക്ച്വ​ൽ സ​മ്മി​റ്റ്, ബി​സി​ന​സ് മീ​റ്റ്, ക​ൾ​ച്ച​റ​ൽ കാ​ർ​ണി​വ​ൽ, ഉ​ർ​ദു കോ​ൺ​ഫ​റ​ൻ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ളി​ൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ അ​തി​ഥി​ക​ളാ​യി​രി​ക്കും.

30ന് ​രാ​വി​ലെ 9.30ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ന്യൂ​ന​പ​ക്ഷ ശാ​ക്തീ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, വൈ​കീ​ട്ട് 4.30 മു​ത​ൽ ക​ൾ​ച്ച​റ​ൽ കാ​ർ​ണി​വ​ൽ, 6.30 മു​ത​ൽ ഇ​ന്‍റ​ല​ക്ച്വ​ൽ സ​മ്മി​റ്റ് എ​ന്നി​വ ന​ട​ക്കും. സ​മാ​ന്ത​ര​മാ​യി ഉ​ർ​ദു കോ​ൺ​ഫ​റ​ൻ​സു​മു​ണ്ടാ​കും. വൈ​കീ​ട്ട് ഒ​മ്പ​ത​ര​യോ​ടെ മെ​ഹ്ഫി​ൽ ഗാ​ന​മേ​ള​യും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

31ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ഉ​ച്ച​ക്ക് ഇ​ന്ത്യ​യു​ടെ ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ൽ ലീ​ഡേ​ഴ്സ് മീ​റ്റും വൈ​കു​ന്നേ​രം ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.

വി​വി​ധ സെ​ഷ​നു​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലു​മാ​യി ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​ഖ​ഫ് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ടി. ​ആ​രി​ഫ​ലി, സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ, എം.​എ​ൽ.​എ​മാ​രാ​യ ന​ജീ​ബ് കാ​ന്ത​പു​രം, മ​ഞ്ഞ​ളാം​കു​ഴി അ​ലി, പി. ​അ​ബ്ദു​ൽ ഹ​മീ​ദ്, വൈസ് ചാൻസലർ ഡോ. ​മു​ബാ​റ​ക് പാ​ഷ, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, നോ​ർ​ക്ക റൂ​ട്സ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മു​ൻ എം.​എ​ൽ.​എ വി. ​ശ​ശി​കു​മാ​ർ, എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്, ടി.​കെ. ഫാ​റൂ​ഖ്, മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ. റ​ഫീ​ഖ, മു​സ്‍ലിം പേ​ഴ്സ​ണ​ൽ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫ​സ്ലു​റ​ഹീം മു​ജ​ദ്ദി​ദി, പ​ശ്ചി​മ​ബം​ഗാ​ൾ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ഹ​സ്സ​ൻ ഇ​മ്രാ​ൻ, വി.​എ. ക​ബീ​ർ, ടി.​കെ. ഉ​ബൈ​ദ്, ഡോ. ​അ​ബ്ദു​സ്സ​ലാം അ​ഹ​മ്മ​ദ്, ഡോ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് പു​ല​വ​ത്ത്, ഡോ. ​എ.​ബി. മൊ​യ്തീ​ൻ കു​ട്ടി, ഡോ. ​പി. ന​സീ​ർ, വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, എം.​കെ. മു​ഹ​മ്മ​ദ​ലി, ല​ഖ്നോ ദാ​റു​ൽ ഉ​ലൂം ന​ദ്‌​വ​ത്തു​ൽ ഉ​ല​മ​യി​ലെ മൗ​ലാ​നാ ക​മാ​ൽ അ​ഖ്ത​ർ ന​ദ് വി, ​ഓ​ൾ ഇ​ന്ത്യ മി​ല്ലി കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​ന ഉ​മ​ർ ആ​ബി​ദീ​ൻ ഖാ​സി​മി, ചെ​മ്മാ​ട് ദാ​റു​ൽ​ഹു​ദ ഇ​സ് ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​മു​ഹ​മ്മ​ദ് ഹാ​ഷിം ന​ദ്‌​വി, ഉ​മ​റാ​ബാ​ദ് ജാ​മി​അ ദാ​റു​സ്സ​ലാ​മി​ലെ മൗ​ലാ​ന മു​ഹ​മ്മ​ദ് റ​ഫീ കാ​ലോ​രി ഉ​മ​രി, ഡ​ൽ​ഹി ത​സ്നീ​ഫി അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​മു​ഹി​യു​ദ്ദീ​ൻ ഗാ​സി, യു.​പി​യി​ലെ മ​ദ്റ​സ ദി​യാ​ഉ​ൽ ഹു​ദ​യി​ലെ മൗ​ലാ​ന അ​ബ്ദു​സു​ബ്ഹാ​ൻ ന​ദ് വി, ​അ​സി. പ്ര​ഫ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഫ​ലാ​ഹി, ടി.​കെ. ഇ​ബ്രാ​ഹിം ടൊ​റ​ണ്ടോ, ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, ഡോ. ​കെ. ഇ​ല്യാ​സ് മൗ​ല​വി, സെ​ഡ്.​എ. അ​ശ്റ​ഫ്, ഹൈ​ദ​ര​ലി ശാ​ന്ത​പു​രം, ഡോ. ​എ.​എ. ഹ​ലീം, ബി​ഹാ​ർ-​ഒ​ഡി​ഷ- ഝാ​ർ​ഖ​ണ്ഡ് ഇ​മാ​റ​ത്ത് ശ​രി​അ പ്ര​സി​ഡ​ൻ​റ് മു​ഫ്തി സ​നാ​ഉ​ൽ ഹു​ദ ഖാ​സി​മി, ഗു​ജ​റാ​ത്ത് ജാ​മി​യ ഇ​സ്‍ലാ​മി​യ ഇ​ശാ​അ​ത്തു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന ഹു​ദൈ​ഫ വ​സ്താ​ന​വി, അ​ബ്ദു ഷു​ക്കൂ​ർ അ​ൽ ഖാ​സി​മി, കു​ഞ്ഞു​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ, സി. ​ദാ​വൂ​ദ്, ഡോ. ​ആ​ർ. യൂ​സ​ഫ്, പി.​കെ. നി​യാ​സ്, താ​ജ് ആ​ലു​വ, ഡോ. ​ഷൗ​ക്ക​ത്ത​ലി, ഹാ​രി​സ് മ​ട​പ്പ​ള്ളി, കെ.​എം. അ​ശ്റ​ഫ്, കെ.​എ. ശ​ഫീ​ഖ്, ഡോ. ​അ​ബ്ദു​ൽ ഖ​ദീ​ർ, വി.​കെ. അ​ലി, കെ.​കെ. മ​മ്മു​ണ്ണി മൗ​ല​വി, കെ. ​ഹൈ​ദ​ര​ലി, സി.​ടി. സു​ഹൈ​ബ്, ഡോ. ​വി.​എം. സാ​ബി​ർ, ഡോ. ​ന​ഹാ​സ് മാ​ള, കെ.​ടി. ഹു​സൈ​ൻ, സ​ഈ​ദ്, ത​മ​ന്ന സു​ൽ​ത്താ​ന, കെ.​ടി. ന​സീ​മ, തൗ​ഫീ​ഖ് മ​മ്പാ​ട്, അ​ഡ്വ. അ​നീ​സ് റ​ഹ്മാ​ൻ, സു​ഹാ​ന അ​ബ്ദു​ല്ല​ത്തീ​ഫ്, യു.​ടി. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Al Jamia Al Islamiya graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.