അൽജാമിഅഃ ബിരുദദാന സമ്മേളനം: ഒരുക്കം പൂർത്തിയായി
text_fieldsശാന്തപുരം: പ്രശസ്ത ഇസ്ലാമിക കലാലയമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ബിരുദദാന സമ്മേളനം ഡിസംബർ 30, 31 തീയതികളിൽ അൽ ജാമിഅ കാമ്പസിൽ നടക്കും. സമ്മേളനം പ്രൗഢോജ്വലമായ അനുഭവമാക്കാൻ ഒരുക്കം തകൃതിയായി നടന്നുവരുന്നു.
അക്കാദമിക മികവും ജീവിതമൂല്യങ്ങളും ഉൾച്ചേർന്ന അൽ ജാമിഅയുടെ മുക്കാൽ നൂറ്റാണ്ട് കാലഘട്ടത്തിലെ വിദ്യാഭ്യാസ വൈജ്ഞാനിക പ്രവർത്തനങ്ങൾ ലോകതലത്തിൽതന്നെ ശ്രദ്ധനേടിയ സന്ദർഭത്തിലാണ് സമ്മേളനം .
അക്കാദമിക് സെമിനാർ, ലീഡേഴ്സ് മീറ്റ്, ഇന്റലെക്ച്വൽ സമ്മിറ്റ്, ബിസിനസ് മീറ്റ്, കൾച്ചറൽ കാർണിവൽ, ഉർദു കോൺഫറൻസ്, പൂർവ വിദ്യാർഥി സമ്മേളനം തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങൾ അതിഥികളായിരിക്കും.
30ന് രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ശാക്തീകരണവും എന്ന വിഷയത്തിൽ വിദ്യാഭ്യാസ സമ്മേളനം, വൈകീട്ട് 4.30 മുതൽ കൾച്ചറൽ കാർണിവൽ, 6.30 മുതൽ ഇന്റലക്ച്വൽ സമ്മിറ്റ് എന്നിവ നടക്കും. സമാന്തരമായി ഉർദു കോൺഫറൻസുമുണ്ടാകും. വൈകീട്ട് ഒമ്പതരയോടെ മെഹ്ഫിൽ ഗാനമേളയും കലാപരിപാടികളും അരങ്ങേറും.
31ന് ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പൂർവ വിദ്യാർഥി സംഗമവും ഉച്ചക്ക് ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ ലീഡേഴ്സ് മീറ്റും വൈകുന്നേരം ബിരുദദാന സമ്മേളനവും നടക്കും.
വിവിധ സെഷനുകളിലും സമ്മേളനങ്ങളിലുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി, ന്യൂനപക്ഷ ക്ഷേമ വഖഫ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. ആരിഫലി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഒ. അബ്ദുറഹ്മാൻ, എം.എൽ.എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി. അബ്ദുൽ ഹമീദ്, വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, പി. മുജീബ് റഹ്മാൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, മുൻ എം.എൽ.എ വി. ശശികുമാർ, എം.ഐ. അബ്ദുൽ അസീസ്, ടി.കെ. ഫാറൂഖ്, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, മുസ്ലിം പേഴ്സണൽ ബോർഡ് ജനറൽ സെക്രട്ടറി മുഹമ്മദ് ഫസ്ലുറഹീം മുജദ്ദിദി, പശ്ചിമബംഗാൾ ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഹമ്മദ് ഹസ്സൻ ഇമ്രാൻ, വി.എ. കബീർ, ടി.കെ. ഉബൈദ്, ഡോ. അബ്ദുസ്സലാം അഹമ്മദ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. പി. നസീർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എം.കെ. മുഹമ്മദലി, ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിലെ മൗലാനാ കമാൽ അഖ്തർ നദ് വി, ഓൾ ഇന്ത്യ മില്ലി കൗൺസിൽ ജനറൽ സെക്രട്ടറി മൗലാന ഉമർ ആബിദീൻ ഖാസിമി, ചെമ്മാട് ദാറുൽഹുദ ഇസ് ലാമിക് യൂനിവേഴ്സിറ്റിയിലെ ഡോ. മുഹമ്മദ് ഹാഷിം നദ്വി, ഉമറാബാദ് ജാമിഅ ദാറുസ്സലാമിലെ മൗലാന മുഹമ്മദ് റഫീ കാലോരി ഉമരി, ഡൽഹി തസ്നീഫി അക്കാദമി സെക്രട്ടറി ഡോ. മുഹിയുദ്ദീൻ ഗാസി, യു.പിയിലെ മദ്റസ ദിയാഉൽ ഹുദയിലെ മൗലാന അബ്ദുസുബ്ഹാൻ നദ് വി, അസി. പ്രഫസർ അബ്ദുറഹ്മാൻ ഫലാഹി, ടി.കെ. ഇബ്രാഹിം ടൊറണ്ടോ, ഡോ. കൂട്ടിൽ മുഹമ്മദലി, ഡോ. കെ. ഇല്യാസ് മൗലവി, സെഡ്.എ. അശ്റഫ്, ഹൈദരലി ശാന്തപുരം, ഡോ. എ.എ. ഹലീം, ബിഹാർ-ഒഡിഷ- ഝാർഖണ്ഡ് ഇമാറത്ത് ശരിഅ പ്രസിഡൻറ് മുഫ്തി സനാഉൽ ഹുദ ഖാസിമി, ഗുജറാത്ത് ജാമിയ ഇസ്ലാമിയ ഇശാഅത്തുൽ ഉലൂം റെക്ടർ മൗലാന ഹുദൈഫ വസ്താനവി, അബ്ദു ഷുക്കൂർ അൽ ഖാസിമി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, സി. ദാവൂദ്, ഡോ. ആർ. യൂസഫ്, പി.കെ. നിയാസ്, താജ് ആലുവ, ഡോ. ഷൗക്കത്തലി, ഹാരിസ് മടപ്പള്ളി, കെ.എം. അശ്റഫ്, കെ.എ. ശഫീഖ്, ഡോ. അബ്ദുൽ ഖദീർ, വി.കെ. അലി, കെ.കെ. മമ്മുണ്ണി മൗലവി, കെ. ഹൈദരലി, സി.ടി. സുഹൈബ്, ഡോ. വി.എം. സാബിർ, ഡോ. നഹാസ് മാള, കെ.ടി. ഹുസൈൻ, സഈദ്, തമന്ന സുൽത്താന, കെ.ടി. നസീമ, തൗഫീഖ് മമ്പാട്, അഡ്വ. അനീസ് റഹ്മാൻ, സുഹാന അബ്ദുല്ലത്തീഫ്, യു.ടി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.